പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി
മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് മഹൽ പാലസ് ഹോട്ടലിന് 22.03 കോടി രൂപയുടെ നോട്ടീസ് അയച്ച് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC). പൊതുനിരത്തുകളും നടപ്പാതകളും കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചതിനാണ് കോർപ്പറേഷന്റെ ഈ നടപടി. തുക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ പ്രതിമാസം 15 ശതമാനം പലിശ ഈടാക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2008-ലെ ഭീകരാക്രമണത്തിന് പിന്നാലെ, 2009 ജൂണിലാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താജ് ഹോട്ടലിന് ചുറ്റും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിനായി സ്ഥാപിച്ച വലിയ ബാരിക്കേഡുകൾ, ബോള്ളാർഡുകൾ, പ്ലാന്ററുകൾ എന്നിവ പൊതുവഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 800 ചതുരശ്ര മീറ്റർ പൊതുറോഡ് ഈ സുരക്ഷാ ക്രമീകരണങ്ങൾക്കായി കൈയേറിയിട്ടുണ്ട്. 1100 ചതുരശ്ര മീറ്ററിലധികം നടപ്പാതയും (ഫുട്പാത്ത്) ഇത്തരത്തിൽ ഹോട്ടൽ അധികൃതർ ഉപയോഗിക്കുന്നുണ്ട്.
ദേശീയ സുരക്ഷാ പരിഗണനകൾ മുൻനിർത്തി 2020 ഡിസംബറിൽ താജ് ഹോട്ടലിന് റോഡ് ചാർജുകളിൽ 50 ശതമാനം ഇളവ് നൽകിയിരുന്നു. കൂടാതെ ഫുട്പാത്ത് ഫീസ് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, 2025 മെയ് മാസത്തിൽ ബി.എം.സി അഡ്മിനിസ്ട്രേറ്റർ ഈ ഇളവുകൾ ഔദ്യോഗികമായി റദ്ദാക്കി. സമാനമായ രീതിയിൽ സുരക്ഷാ നികുതി ചുമത്തപ്പെട്ടിരുന്ന ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE) തങ്ങളുടെ കുടിശ്ശിക പൂർണ്ണമായി അടച്ചുതീർത്ത പശ്ചാത്തലത്തിലാണ്, താജ് ഹോട്ടലിനുള്ള ഇളവുകൾ പിൻവലിക്കാൻ ബി.എം.സി തീരുമാനിച്ചത്.
"സ്ഥാപിച്ചിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ വാണിജ്യപരമായ ആവശ്യങ്ങൾക്കുള്ള കൈയേറ്റമല്ല, മറിച്ച് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കാര്യമാണ്. അതിനാൽ വാണിജ്യ നിരക്കിലുള്ള ഫീസിൽ നിന്ന് ഹോട്ടലിനെ ഒഴിവാക്കണം." എന്ന് താജ് മാനേജ്മെന്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താജ് ഹോട്ടൽ പ്രതിനിധികൾ നിലവിൽ മുതിർന്ന നഗരസഭാ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ്.
The Brihanmumbai Municipal Corporation (BMC) has issued a demand notice of ₹22.3 crore to Mumbai's iconic Taj Mahal Palace Hotel. The charges have been levied for occupying public roads and footpaths around the hotel to set up security barricades, bollards, and planters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."