HOME
DETAILS

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

  
Web Desk
July 19, 2026 | 6:27 AM

Electricity crisis Sunny Joseph says DYFI should protest against the Pinarayi Vijayan government which cancelled the contract

തിരുവനന്തപുരം: കേരളത്തിന് കിട്ടുമായിരുന്ന കരാര്‍ റദ്ദാക്കപ്പെട്ടതാണ് ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

''മണിയാശാന് ശിഷ്യപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. മുന്‍ സര്‍ക്കാറിന്റെ കാലഘട്ടത്തിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ജലലഭ്യത കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിക്ക് ഒരു കാരണം. മഴ കുറഞ്ഞതോടെ ചൂട് വര്‍ധിച്ചു. ഇതിന്റെ ഭാഗമായി ഉപയോഗവും വര്‍ധിച്ചു. ഇത് രണ്ടുമാണ് പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. കേരളത്തിന് 4.25 രൂപയ്ക്ക് കിട്ടുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കപ്പെട്ടിരുന്നു. പകല്‍ സമയത്ത് ധാരാളം വൈദ്യുതിയുണ്ട്. ഇത് സ്റ്റോര്‍ ചെയ്യാനുള്ള സംവിധാനമില്ല. ഇത് പാക്കേജ് ആയിട്ടാണ് ആണ് പുറത്ത് നിന്ന് വാങ്ങുന്നത്. പകല്‍ സമയത്ത് ആവശ്യമില്ലെങ്കിലും വാങ്ങേണ്ട സ്ഥിതിയാണ്. അല്ലെങ്കില്‍ രാത്രിയില്‍ കിട്ടില്ല.വേനല്‍കാലത്ത് കടം വാങ്ങിയ വൈദ്യുതിയുണ്ട്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള സമയകാലയളവില്‍ ഇത് തിരികെ നല്‍കണം. ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിന് എതിരെയാണ്'' - സണ്ണി ജോസഫ് പറഞ്ഞു. 

വൈദ്യുതി പ്രതിസന്ധി കാരണം സംസ്ഥാനത്ത് രാത്രി കാലങ്ങളില്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത് വലിയ രാഷ്ട്രീയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

 

Electricity Minister Sunny Joseph stated that the cancellation of a contract that Kerala was supposed to get is the biggest reason for the current electricity crisis."I have no intention of playing disciple to Mani Ashan (M.M. Mani). There were power restrictions during the tenure of the previous government as well.One reason for the electricity crisis is the low availability of water. With less rainfall, the heat increased. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  43 minutes ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  an hour ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  an hour ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 hours ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 hours ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 hours ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 hours ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 hours ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 hours ago