പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്
ആറന്മുള: ആശുപത്രികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ ബാനര്‍ കെട്ടി ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്. പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുതെന്നും ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷണവിതരണം തുടരാമെന്നും, ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണം ജനങ്ങള്‍ വ്യാപകമായി അംഗീകരിച്ച പ്രവര്‍ത്തനമാണെന്നും റിയാസ് വ്യക്തമാക്കി. ഇതുവരെ എല്ലാവരും പിന്തുണച്ചിരുന്ന പദ്ധതിക്കെതിരെ ഇപ്പോള്‍ മാത്രം എതിര്‍പ്പ് ഉയരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, ഡി.വൈ.എഫ്.ഐയുടേതോ യൂത്ത് കോണ്‍ഗ്രസിന്റേതോ സേവാഭാരതിയുടേതോ ഉള്‍പ്പെടെ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവര്‍ത്തനം ആശുപത്രിക്കുള്ളില്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ആവര്‍ത്തിച്ചു. ആശുപത്രി വളപ്പില്‍ പാര്‍ട്ടി ബാനറോ കൊടിയോ ഉപയോഗിച്ച് ഭക്ഷണവിതരണം നടത്താന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിക്കുള്ളിലെ ഭക്ഷണവിതരണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയാക്കുമെന്നും ഇതിനായി സന്നദ്ധസംഘടനകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കുള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും, സഹായം നല്‍കണമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആശുപത്രി വളപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഇതിനായി പ്രവേശിപ്പിക്കില്ല. ഇടത് കൈ ചെയ്യുന്നത് വലത് കൈ അറിയാന്‍ പാടില്ല,' എന്നും മന്ത്രി പറഞ്ഞു.
Mohammed Riyas has come out against Health Minister K. Muraleedharan's stand that food distribution with banners in the name of political parties will not be allowed in hospitals.He said there should be no ego on the issue of distributing food packets, and that discussions should have been held with the concerned organizations before taking such a decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."