'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം
കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ പ്രമാണിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയ സര്‍ക്കാരിന്റെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടികള്‍ക്ക് അവധി നല്‍കിയതിനെ അനുകൂലിച്ച് നൂറുകണക്കിന് കമന്റുകളുമായാണ് എത്തിയത്.
'കുട്ടികള്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ പറ്റുന്നതാണെങ്കില്‍ സാധിച്ചു കൊടുക്കണം', 'കുട്ടികള്‍ ഫുട്‌ബോള്‍ കണ്ട് ഉറങ്ങട്ടെ, ഈ രാത്രി അവര്‍ക്ക് മറക്കാനാകാത്ത ഓര്‍മയാകട്ടെ' തുടങ്ങിയ കമന്റുകളാണ് കൂടുതലും. 'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ' എന്ന പ്രതികരണവും ശ്രദ്ധ നേടി.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധി നല്‍കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടുവച്ചു. തിങ്കളാഴ്ച അവധി നല്‍കി ശനിയാഴ്ച ക്ലാസ് നടത്തുന്നത് അധ്യാപകര്‍ക്ക് അധികഭാരമാകുമെന്ന അഭിപ്രായവും ഉയര്‍ന്നു. വൈദ്യുതി മുടക്കം ഒഴിവാക്കണമെന്നും കുട്ടനാട്ടിലെ വള്ളംകളിക്ക് അവധി നല്‍കിയില്ലെന്നുമുള്ള വിമര്‍ശനങ്ങളും കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടു.
ഫുട്‌ബോള്‍ ഫൈനല്‍ ദിനത്തിലെ അവധി പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ അനുകൂലവിമര്‍ശന പ്രതികരണങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
The government’s decision to declare a holiday for educational institutions on Monday in view of the FIFA World Cup final has received massive support on social media. Hundreds of comments supporting the holiday for children appeared on Chief Minister V.D. Satheesan’s Facebook page.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."