HOME
DETAILS

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

  
Web Desk
July 19, 2026 | 11:01 AM

Eviction of street vendors in Bengaluru cultural and social activists send an open letter to the Karnataka Chief Minister

ബംഗളൂരു: നഗരത്തിലെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഴിപ്പിക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കുകയും 2014ലെ തെരുവ് കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് 500ലധികം കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഒപ്പിട്ട തുറന്ന കത്ത് സര്‍ക്കാരിന് കൈമാറി.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, നഗരവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ, ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ.) ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു എന്നിവര്‍ക്കാണ് കത്ത് അയച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുമെന്ന പേരില്‍ തെരുവ് കച്ചവടക്കാരെ മാത്രം ഒഴിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. ഫുട്പാത്തുകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ മാത്രം ലക്ഷ്യമിടുന്നതും കത്തില്‍ വിമര്‍ശിക്കുന്നു.

2014ലെ നിയമപ്രകാരം നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ സമഗ്ര സര്‍വേ പൂര്‍ത്തിയാക്കുകയും കച്ചവട സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്ത ശേഷമേ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയില്ലാതെ ഒരു പ്രദേശത്തെയും 'നോവെന്‍ഡിംഗ് സോണ്‍' ആയി പ്രഖ്യാപിക്കാനാവില്ലെന്നും, 30 ദിവസത്തെ രേഖാമൂലമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിയമലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി.എം. സ്വനിധി പദ്ധതിയുടെ കണക്കുപ്രകാരം ബംഗളൂരുവില്‍ ഏകദേശം ഒന്നരലക്ഷം തെരുവ് കച്ചവടക്കാരുണ്ടെന്നും, അവരില്‍ 80,000ത്തിലധികം പേര്‍ പദ്ധതിയിലൂടെ വായ്പ നേടിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. എന്നാല്‍ നഗരത്തില്‍ 27,000 തെരുവ് കച്ചവടക്കാര്‍ മാത്രമാണെന്ന അധികൃതരുടെ അവകാശവാദം ലക്ഷക്കണക്കിന് പാവപ്പെട്ടവരെ നിയമത്തിന്റെ സംരക്ഷണത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമമാണെന്നും ആരോപിക്കുന്നു.

തങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് അനുകൂലമാണെങ്കിലും അതിനുവേണ്ടി തെരുവ് കച്ചവടക്കാരുടെ ഉപജീവനം തകര്‍ക്കരുതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കാല്‍നടയാത്രക്കാരുടെയും തെരുവ് കച്ചവടക്കാരുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്ന നഗരവികസന മാതൃകയാണ് നടപ്പാക്കേണ്ടതെന്നും ആവശ്യപ്പെടുന്നു. തെരുവ് കച്ചവടം രാത്രിയിലും പൊതുഇടങ്ങളെ സജീവമാക്കുന്നതിലൂടെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ചലച്ചിത്ര പ്രവര്‍ത്തക കവിത ലങ്കേഷ്, നടന്‍ പ്രകാശ് രാജ്, എഴുത്തുകാരി വിജയമ്മ, ആര്‍ക്കിടെക്റ്റ് പ്രേം ചന്ദാവര്‍ക്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ബി.ടി. വെങ്കിടേഷ്, യുഎന്‍ പ്രത്യേക പ്രതിനിധി അശ്വിനി കെ.പി. എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും വിവിധ സാമൂഹിക സംഘടനകളും തുറന്ന കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 hours ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 hours ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 hours ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  9 hours ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  9 hours ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  9 hours ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  9 hours ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  9 hours ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  9 hours ago