ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കൊല്ലം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആയൂര്‍ സ്വദേശി ആര്‍. രഞ്ജിത് കുമാര്‍ (39) ആണ് ജീവന്‍ വെടിഞ്ഞത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
തമിഴ്നാട് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും വനംവകുപ്പിന്റെ വാഹനത്തിനുമടക്കം കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ആളുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. നിലയ്ക്കല്‍ താല്‍ക്കാലിക ഫയര്‍ സ്റ്റേഷനില്‍ മൂന്ന് ദിവസം മുമ്പാണ് തിരുവല്ല യൂണിറ്റിലെ ജീവനക്കാരനായ രഞ്ജിത് ഡ്യൂട്ടിക്കെത്തിയത്. നിരവധി ജീവനുകള്‍ കാത്ത മികച്ചൊരു ഉദ്യോഗസ്ഥനെയാണ് ഇതോടെ സേനയ്ക്ക് നഷ്ടമായത്. അപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്റ്റേഷനിലെ ഡ്രൈവര്‍ അഭിലാഷ് ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്.
A 39-year-old Fire and Rescue officer, R. Ranjith Kumar, lost his life after his service vehicle lost control and overturned during Sabarimala duty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."