കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി
മേപ്പാടി: മീനാക്ഷി മണ്ണിടിച്ചിൽ ദുരന്തമേഖലയിൽനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ വിവരശേഖരണം പൂർത്തിയായി. മേപ്പാടി പഞ്ചായത്തിലെ എട്ട്, 12 വാർഡുകളിൽപ്പെട്ട 171 കുടുംബങ്ങളാണ് നിലവിൽ കടുപ്പമേറിയ അപകടഭീഷണി നേരിടുന്നത്.
മീനാക്ഷി, താഞ്ഞിലോട് പ്രദേശങ്ങളിൽ മീനാക്ഷിപ്പുഴയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്നവരുടെ കണക്കുകളാണ് റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും ചേർന്ന് സംയുക്തമായി ശേഖരിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ ഷാഫി, വെള്ളരിമല വില്ലേജ് ഓഫിസർ ലൈജു എന്നിവരുടെ നേതൃത്വത്തിൽ സംഘം വീടുകൾ കയറിയിറങ്ങിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കണക്കെടുപ്പ് സംബന്ധിച്ച പൂർണ്ണരൂപത്തിലുള്ള റിപ്പോർട്ട് ഉടൻതന്നെ സർക്കാറിന് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
The government survey for the Kalladi disaster zone has been completed, identifying 171 affected families who require immediate rehabilitation and resettlement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."