HOME
DETAILS

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

  
July 20, 2026 | 8:53 AM

Nithin Raj death case Order issued for a special investigation team further investigation to be led by Ajitha Beegam

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണക്കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് കേസിന്റെ തുടർ അന്വേഷണം നടത്തുക.

നിതിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് പിതാവ് രാജന്റെ ആരോപണം. മകനെ കൊലപ്പെടുത്തി കെട്ടിടത്തിൽ നിന്ന് താഴെയിട്ടതാണെന്നും കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റ് ആശ്വാസകരമാണെങ്കിലും മകന്റെ നഷ്ടം നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർ ഉൾപ്പെടെ കുറ്റക്കാരായ എല്ലാവർക്കുമെതി​രേ നടപടി സ്വീകരിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.

അതേസമയം, കേസിലെ മുഖ്യപ്രതി ഡോ. റാമിനെ ഞായറാഴ്ച കർണാടകയിലെ കുടകിൽ നിന്നാണ് പൊലിസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കണ്ണൂരിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഒളിവുകാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും മൂന്ന് പേരുടെ സഹായം ലഭിച്ചിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയതിനെ തുടർന്ന് പ്രതിക്കായി വ്യാപക അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിൽ ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സുപ്രിംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നടപടികളെയും ഹൈക്കോടതി വിമർശിച്ചിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. അധ്യാപകരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടതിനെ തുടർന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Kerala Home Minister Ramesh Chennithala has ordered a further investigation into the death case of Nitin Raj, a former student of Kannur Anjarakandy Medical College.The action was taken based on a complaint filed by Nitin's father, Rajan. A special investigation team led by Crime Branch IG Ajitha Beegam has been appointed to carry out the further probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  9 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  9 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  9 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  10 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  10 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  10 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  10 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  10 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  10 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  11 hours ago