HOME
DETAILS

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

  
Web Desk
July 20, 2026 | 12:36 PM

save big on uae to india summer flights families can cut costs by up to dh2000 by changing travel dates

ദുബൈ: ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്നും നാട്ടിലേക്കോ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്ന കുടുംബങ്ങൾക്ക് വിമാന ടിക്കറ്റ് നിരക്കിൽ വൻ തുക ലാഭിക്കാൻ അവസരം. യാത്ര ചെയ്യുന്ന തീയതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് 2,000 ദിർഹത്തിലധികം (ഏകദേശം 45,000 ഇന്ത്യൻ രൂപ) ലാഭിക്കാമെന്ന് പ്രമുഖ ട്രാവൽ സെർച്ച് പ്ലാറ്റ്‌ഫോമായ ‘സ്‌കൈസ്‌കാനർ’ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുഎഇയിലെ പ്രവാസികളിൽ 47 ശതമാനം പേരും ഈ വേനൽക്കാലത്തെ തങ്ങളുടെ അവധിക്കാല യാത്രകൾ ഇതുവരെ ബുക്ക് ചെയ്തിട്ടില്ലെന്നും ഇപ്പോഴും മികച്ച യാത്രാ ഓപ്ഷനുകൾക്കായി തിരച്ചിൽ നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ഓഗസ്റ്റ് 31 മുതൽ നിരക്കുകൾ കുത്തനെ കുറയും

പല യാത്രക്കാരും വിശ്വസിക്കുന്നത് ജൂലൈ മാസത്തിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാകുക എന്നാണ്. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നാണെന്ന് സ്‌കൈസ്‌കാനർ ഡാറ്റ വ്യക്തമാക്കുന്നു. സ്കൂൾ അവധികൾ അവസാനിക്കാറാകുന്ന ഓഗസ്റ്റ് 31-ന് ആരംഭിക്കുന്ന ആഴ്ചയാണ് വേനൽക്കാലത്ത് വിമാനത്തിൽ പറക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ കാലയളവ്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.

വിവിധ ജനപ്രിയ റൂട്ടുകളിലെ ശരാശരി നിരക്കുകളും, ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാകുന്ന ആഴ്ചയും താഴെ നൽകുന്നു.

       ലക്ഷ്യസ്ഥാനം  ഏറ്റവും കുറഞ്ഞ നിരക്കുള്ള ആഴ്ച കുറഞ്ഞ നിരക്ക് (AED)

ശരാശരി നിരക്ക് (AED)

ഒരു വ്യക്തിക്ക് ലഭിക്കുന്ന ലാഭം (AED നാലംഗ കുടുംബത്തിന് ലഭിക്കുന്ന ആകെ ലാഭം (AED)
         കൊച്ചി          ഓഗസ്റ്റ് 31                  1,197              1,553           356           1,425
        കെയ്‌റോ          ഓഗസ്റ്റ് 17                  1,105              1,592           487            1,949
        ടോക്കിയോ            ഓഗസ്റ്റ് 31                 1,686                 2,209            522             2,088
       ഡെൻപസർ             ഓഗസ്റ്റ് 24                 1,680               2,111            431             1,722

തീയതികളിൽ മാറ്റം വരുത്താൻ തയ്യാറാണോ?

റിപ്പോർട്ടുകൾ പ്രകാരം യുഎഇ യാത്രക്കാർ അന്താരാഷ്ട്ര വേനൽക്കാല വിമാന സർവീസുകൾക്കായി ഒരാൾക്ക് ശരാശരി 1,433 ദിർഹം വരെ ചെലവഴിക്കാൻ തയ്യാറാണ്. എന്നാൽ, 33 ശതമാനം പേർ മാത്രമാണ് തങ്ങളുടെ യാത്രാ തീയതികളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടുള്ളത്. സ്കൂൾ കലണ്ടറുകളും കൃത്യമായ പ്ലാനിംഗും കാരണമാണ് പലർക്കും തീയതികൾ മാറ്റാൻ കഴിയാത്തത്.

"മികച്ച ഡീലുകൾ കണ്ടെത്താനായി യാത്രക്കാർ തങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ മാറ്റേണ്ട ആവശ്യമില്ല. പകരം, വ്യത്യസ്തമായ തീയതികളിലെ നിരക്കുകൾ പരിശോധിക്കുകയും കുറഞ്ഞ നിരക്കുള്ള ആഴ്ചകൾ തിരഞ്ഞെടുക്കുകയും ചെയ്താൽ വലിയൊരു തുക ലാഭിക്കാം. ഈ തുക താമസ സൗകര്യങ്ങൾക്കോ അവധിക്കാലത്തെ മറ്റ് ആസ്വാദനങ്ങൾക്കോ ഉപയോഗിക്കാം." സ്കൈസ്കാനറിലെ യാത്രാവിദ​ഗ്ധനായ അയൂബ് എൽ മാമൂൺ വ്യക്തമാക്കി.

ഡിമാൻഡും സീറ്റുകളുടെ ലഭ്യതയും അനുസരിച്ച് വിമാന നിരക്കുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം. അതിനാൽ ടിക്കറ്റ് ഉറപ്പിക്കുന്നതിന് മുൻപ് വിമാന നിരക്കുകൾ പതിവായി താരതമ്യം ചെയ്യാനും ഓരോ മാസത്തെയും ഓപ്ഷനുകൾ പരിശോധിക്കാനും ട്രാവൽ വിദഗ്ദ്ധർ യാത്രക്കാരോട് നിർദ്ദേശിക്കുന്നു.

Families travelling from the UAE to India this summer can save up to Dh2,000 by adjusting travel dates, as airlines offer lower fares on selected departures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  12 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  13 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  13 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  13 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  13 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  13 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  13 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  14 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  14 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  14 hours ago