HOME
DETAILS

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

  
July 21, 2026 | 11:17 AM

deshabhimani-disciplinary-action-kr-ajayan-removed-weekly-editor-kallan-vijayan-row

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ 'കള്ളന്‍ വിജയന്‍' ലേഖനവിവാദത്തില്‍ നടപടിയുമായി ദേശാഭിമാനി. കെ.ആര്‍. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കി. ടി ചന്ദ്രമോഹനാണ് പകരം ചുമതല. 

അജയനോട് കഴിഞ്ഞ ദിവസം റസിഡന്റ് എഡിറ്റര്‍ വിശദീകരണം തേടിയിരുന്നു. ലേഖനം പ്രസിദ്ധീകരിക്കണമെന്നും തലക്കെട്ട് ഉചിതമാണെന്നും ഉള്ളടക്കം പാര്‍ട്ടി വിരുദ്ധമല്ലെന്നുമാണ് അജയന്‍ വിശദീകരണത്തില്‍ നിലപാട് അറിയിച്ചത്. വിവരം പുറത്തുപോയതുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് വിലയിരുത്തലിനുശേഷം വിശദീകരണം തള്ളി ചുമതലയില്‍ നിന്ന് നീക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 

വാരാന്തപ്പതിപ്പിന്റെ ആദ്യപേജില്‍ അനുസ്മരണ ലേഖനവും അവസാനത്തെ പേജില്‍ വിവാദ ശീര്‍ഷകത്തിലുള്ള നാടകപ്രവര്‍ത്തകനെക്കുറിച്ചുള്ള ലേഖനവും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, തലക്കെട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന ആശങ്ക എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതോടെയാണ് പതിപ്പ് അച്ചടിക്കാതെ മാറ്റിവെക്കുകയും പിന്നീട് വിവാദ ലേഖനം ഒഴിവാക്കുകയും ചെയ്തത്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  2 hours ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  2 hours ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  2 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  2 hours ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 hours ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 hours ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 hours ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  3 hours ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  3 hours ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  3 hours ago