ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സംസ്ഥാന വ്യാപകമായാണ് സമരം.ഒലെ,ഊബർ, റാപിഡോ, കേരള സവാരി തുടങ്ങിയ ഓൺലൈൻ ടാക്സികളാണ് ആപ്പുകൾ ഓഫ് ചെയ്ത് സമരത്തിൽ പങ്കെടുക്കുന്നത്.
സമരത്തിന് മുന്നോടിയായിഡ്രൈവര്‍മാരുടെ സംഘടനകള്‍ കമ്പനികള്‍ക്ക് കത്ത് നല്‍കിയെങ്കിലും അനുകൂലമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓൺലൈൻ കമ്പനികൾ യാത്രക്കാരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും കമ്മിഷൻ കഴിച്ച് വളരെ കുറഞ്ഞ തുകയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നാണ് ഡ്രൈവർ മാരുടെ ആരോപണം.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സര്‍വിസ് പുനരാരംഭിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവർമാർ. അതേസമയം, സമരത്തില്‍ പങ്കെടുക്കാത്ത ചെറിയൊരു വിഭാഗം പേര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് നടത്തുന്നുണ്ട്. എന്നാൽ ടാക്സികളുടെ എണ്ണംകുറഞ്ഞത് മുതലെടുത്ത് ഓൺലൈൻ കമ്പനികൾ യാത്രക്കാരിൽ നിന്ന് ഇന്നലെ വൻ നിരക്കാണ് ഈടാക്കിയതെന്ന ആക്ഷേപവും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."