പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു
കൊച്ചി: കെഎസ്ആര്‍ടിസിയിലെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി സംഘടനയുടെ ജില്ലാ കണ്‍വെന്‍ഷന്‍ പെരുമ്പാവൂരില്‍ ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മനോജ് മൂത്തേടന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പദ്ധതി നടപ്പാക്കി ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയിലെ അയ്യായിരത്തിലധികം വരുന്ന തൊഴിലാളികളും 1200ഓളം സ്വകാര്യ ബസുകളും വലിയ തകര്‍ച്ചയിലാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പ്രതിദിന കലക്ഷനില്‍ 1000 മുതല്‍ 4000 രൂപ വരെയുള്ള കൂപ്പുകുത്തലാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഇന്ധനച്ചെലവും ജീവനക്കാരുടെ വേതനവും നല്‍കാനാകാതെ പല സര്‍വീസുകളും ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് ഉടമകള്‍.
ചെലവുകള്‍ ചുരുക്കുന്നതിനായി മിക്ക ബസുകളില്‍ നിന്നും ഡോര്‍ ചെക്കര്‍മാരെ ഒഴിവാക്കിത്തുടങ്ങി. സര്‍ക്കാരിന്റെ നികുതിയിളവ് പ്രതിദിനം 108 മുതല്‍ 150 രൂപ വരെ മാത്രമാണ് ലാഭം നല്‍കുന്നത്. എന്നാല്‍ മാസം തോറും 50,000 രൂപയോളമുള്ള വായ്പാ തിരിച്ചടവും മറ്റ് പരിപാലന ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഈ ആനുകൂല്യം തികച്ചും അപര്യാപ്തമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Private bus operators in Ernakulam are facing severe financial crisis following the implementation of KSRTC's 'Priyadarshini' free travel scheme for women, prompting them to hold a district convention demanding government intervention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."