HOME
DETAILS

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

  
July 22, 2026 | 3:29 AM

Who were the ones who arrived in plain clothes with batons

ന്യൂഡല്‍ഹി:പ്രതിഷേധത്തിനിടെ സാധാരണ വേഷത്തില്‍ ലാത്തിയേന്തി സമരക്കാരെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പുതിയ വിവാദം. വിഡിയോകളിലും ചിത്രങ്ങളിലുമുള്ള ഈ വ്യക്തികള്‍ ഡല്‍ഹി പൊലിസിന്റെ ഭാഗമായിരുന്നോ, അതോ മറ്റാരെങ്കിലുമായിരുന്നോ എന്ന ചോദ്യം പ്രതിഷേധക്കാരും പൊതുപ്രവര്‍ത്തകരും ഉയര്‍ത്തി. 
യൂണിഫോമിലല്ലാതെ ലാത്തിയുമായി എത്തിയവര്‍ ആരാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വിഡിയോ സഹിതമുള്ള കുറിപ്പില്‍ സി.ജെ.പി ചോദിച്ചു. ഡല്‍ഹി പൊലിസ് ആരെയാണ് തങ്ങളെ മര്‍ദിക്കാന്‍ നിയോഗിച്ചിരിക്കുന്നത്? സാധാരണ വേഷത്തിലുള്ള ഈ ലാത്തിയേന്തിയവര്‍ ആരാണ്?- പാര്‍ട്ടി ചോദിച്ചു.
സാധാരണ വേഷത്തിലുള്ള ചിലര്‍ ലാത്തികളുമായി ഇരിക്കുന്നതും പ്രതിഷേധക്കാര്‍ ഇവരോട് ചോദ്യം ചെയ്യുമ്പോള്‍ യൂണിഫോം ധരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ എത്തുന്നതും തുടര്‍ന്ന് പ്രതിഷേധക്കാരെ ലാത്തികൊണ്ട് മര്‍ദിക്കുന്നതായും പാര്‍ട്ടി പങ്കുവച്ച വിഡിയോ ദൃശ്യങ്ങളില്‍ കാണാം. 
ഇതുള്‍പ്പെടെ നിരവധി വിഡിയോകളാണ് സാധാരണ വേഷത്തിലുള്ളവര്‍ സമരക്കാരെ ക്രൂരമായി നേരിടുന്നതായി പ്രചരിക്കുന്നത്. ലാത്തികളുമായി എത്തിയ ഇവർ ആരാണെന്ന ചോദ്യം ദൃശ്യങ്ങള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറും ഉന്നയിച്ചു. 
നിരവധി സോഷ്യല്‍മീഡിയാ ഇന്‍ഫ്ലുവന്‍സര്‍മാരും സമാന ചോദ്യങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഡല്‍ഹി പൊലിസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

A new controversy has erupted after videos of individuals in plain clothes carrying batons and beating protesters went viral on social media. Protesters and public activists raised questions about whether the individuals seen in the videos and photos were part of the Delhi Police or someone else



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  3 hours ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  3 hours ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  4 hours ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  4 hours ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  4 hours ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  4 hours ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  5 hours ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  5 hours ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  5 hours ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  13 hours ago