ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്
തിരുവനന്തപുരം: ദേശാഭിമാനിയിലെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ കെ.ആര്‍.അജയനെതിരെ നടപടിയെടുത്തുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എം.സ്വരാജ്. ദേശാഭിമാനിയില്‍ വരുന്ന ലേഖനകളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'' സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് അച്ചടി വൈകിയത്. വരാന്തപതിപ്പിലേക്ക് നൂറു കണക്കിന് സൃഷ്ടികള്‍ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. ദേശാഭിമാനിയില്‍ എന്തു കൊടുക്കണം, കൊടുക്കേണ്ട എന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട. സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അതു ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാവില്ല. അജയനെതിരെ നടപടിയെടുത്തുവെന്ന് ഒന്നുവെങ്കില്‍ ദേശാഭിമാനി പറയണം. അല്ലെങ്കില്‍ അജയന്‍ പറയണം '' എം.സ്വരാജ് പറഞ്ഞു.
എന്നാല്‍ വരാന്തപതിപ്പിന്റെ നിലവിലെ ചുമതല ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പത്രത്തിന്റെ ആഭ്യന്തരകാര്യമാണെന്നായിരുന്നു മറുപടി.
വാരാന്തപ്പതിപ്പിന്റെ ആദ്യപേജില്‍ വി.എസിന്റെ അനുസ്മരണ ലേഖനവും അവസാനത്തെ പേജില്‍ വിവാദ ശീര്‍ഷകത്തിലുള്ള നാടകപ്രവര്‍ത്തകനെക്കുറിച്ചുള്ള ലേഖനവും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, തലക്കെട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന ആശങ്ക എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതോടെയാണ് പതിപ്പ് അച്ചടിക്കാതെ മാറ്റിവെക്കുകയും പിന്നീട് വിവാദ ലേഖനം ഒഴിവാക്കുകയും ചെയ്തത്.
M. Swaraj has stated that rumors regarding disciplinary action taken against K.R. Ajayan over an article published in Deshabhimani are completely base-less. He added that the newspaper is under no obligation to offer explanations to the media concerning the articles or content published in Deshabhimani
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."