HOME
DETAILS

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

  
Web Desk
July 22, 2026 | 2:19 PM

Govt approves 120 temporary batches to ease Malabar plus one seat crisis 7200 more students to get admission

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി സർക്കാർ. വിവിധ ജില്ലകളിലായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതോടെ മലബാറിലെ നാല് ജില്ലകളിലായി 7,200 വിദ്യാർഥികൾക്ക് കൂടി അധികമായി പ്ലസ് വൺ പ്രവേശനം സാധ്യമാകും.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾ എന്ന കണക്കിലാണ് പ്രവേശനം നൽകുക.

ജില്ല തിരിച്ചുള്ള ബാച്ചുകളുടെ വിവരങ്ങൾ:

മലപ്പുറം: 60 ബാച്ചുകൾ (3,600 സീറ്റുകൾ)

പാലക്കാട്: 30 ബാച്ചുകൾ (1,800 സീറ്റുകൾ)

കോഴിക്കോട്: 20 ബാച്ചുകൾ (1,200 സീറ്റുകൾ)

കാസർഗോഡ്: 10 ബാച്ചുകൾ (600 സീറ്റുകൾ)

പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബാച്ചുകൾ അനുവദിച്ചതോടെ മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.

 

The Kerala government has issued an order sanctioning 120 temporary batches to address the ongoing Plus One seat shortage in the Malabar region. This decision will create additional seats, enabling 7,200 more students to secure higher secondary admission this academic year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 hours ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ: യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 hours ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 hours ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 hours ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 hours ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  3 hours ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 hours ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 hours ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 hours ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 hours ago