HOME
DETAILS
MAL
പുരുഷന്റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല: അമിതാഭ് ബച്ചന്
backup
September 19 2016 | 06:09 AM
ന്യൂഡല്‍ഹി: കന്യകാത്വത്തെ കുറിച്ച് സമൂഹത്തില്‍ ചോദ്യങ്ങളുയരുന്നത് സ്ത്രീകള്‍ക്കു നേരെ മാത്രമെന്ന് ഹിന്ദി സിനിമാ താരം അമിതാഭ് ബച്ചന്. കന്യകാത്വം സ്ത്രീകള്‍ക്ക് മാത്രമേയുള്ളോ, പുരുഷനോട് എന്തുകൊണ്ട് ഇക്കാര്യം ചോദിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്നു ചോദിക്കുന്നെങ്കില്‍ അത് ആണിനോടും കാണിക്കാനുള്ള ആര്‍ജവം കാണിക്കണം. സ്ത്രീകളോട് മാത്രമാണ് നമ്മള് ഇത് ചോദിക്കുന്നത്. പുരുഷന്മാരോട് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ മുതിരാത്തത് എന്തുകൊണ്ടാണെന്നും അമിതാഭ് ബച്ചന് ചോദിച്ചു. തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."