വിജ്ഞാനമാണ് സമുദ്ധാരണങ്ങളുടെ ആത്മാവ്: ഹൈദരലി തങ്ങള്‍
കാളികാവ്: വിജ്ഞാനമാണ് സമുദ്ധാരണങ്ങളുടെ ആത്മാവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടക്കാകുണ്ട് വാഫി കാംപസില്‍ പഠനാരംഭം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഫി കാംപസ് പശ്ചിമഘട്ടത്തിന് പുതിയ വെളിച്ചമേകുമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത പ്രസിഡന്റ്് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. വൈജ്ഞാനിക രംഗത്തെ വലിയൊരു കാല്‍വയ്പാണ് വാഫി കാംപസെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ചടങ്ങില്‍ അക്കരപ്പീടിക ബാപ്പു ഹാജി അധ്യക്ഷനായി. അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എസ്.എച്ച് തങ്ങള്‍, അബൂബക്കര്‍ ഖാസിമി, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ്് അബ്ദുന്നാസര്‍, സുലൈമാന്‍ ഫൈസി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി.
അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.സെയ്ത് മുഹമ്മദ് നിസാമി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശേരി, പുത്തനഴി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മത് ഫൈസി, റഹ്മാന്‍ ഫൈസി, എം. ഉമര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, വഫിയ്യ കോളജ്, കാംപസ് മസ്ജിദ്, ഹോസ്റ്റല്‍, കാന്റീന്‍, കളിക്കളം എന്നിവയടങ്ങുന്ന 40 കോടിയിലേറെ ചെലവ് വരുന്ന ബൃഹത് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ആറുമാസംകൊണ്ട് പണിപൂര്‍ത്തീകരിച്ച പി.ജി അക്കാദമിക് ബ്ലോക്കാണ് ഇന്നലെ ഉ്ദഘാടനം ചെയ്തത്.
വിവിധ വാഫി കോളജുകളില്‍നിന്നും ഉപരിപഠനാര്‍ഥം കാംപസിലെത്തിയവര്‍ക്കാണ് തങ്ങള്‍ പഠനാരംഭ കര്‍മം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."