HOME
DETAILS

ജാട്ട് പ്രക്ഷോഭം: 130 മലയാളികള്‍ സഹായം അഭ്യര്‍ഥിച്ചു

  
backup
February 23, 2016 | 7:40 PM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-130-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf
കുടുങ്ങിയ നിരവധി മലയാളികള്‍ തിരിച്ചെത്തി ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയ മലയാളികളെ സഹായിക്കുന്നതിനായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ഇതുവരെ 130 മലയാളികള്‍ സഹായമഭ്യര്‍ഥിച്ചു വിളിച്ചു. തിങ്കളാഴ്ച്ച രാത്രി ആലുവ സ്വദേശി നരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള 20 പേരടങ്ങുന്ന മലയാളികളുടെ സംഘം കേരള ഹൗസിലെത്തിയിരുന്നു. ജോണ്‍ ജേക്കബ് വാഴക്കലിന്റെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന മറ്റൊരു സംഘം ഇന്നലെ പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. സംഘത്തിലെ മുഴുവന്‍ പേര്‍ക്കും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു. ആദ്യമെത്തിയ 20 അംഗസംഘം ഇന്നലെ നാട്ടിലേക്ക് മടങ്ങി. ഹരിയാനയിലെ പാനിപത്തില്‍ അകപ്പെട്ട അരുണ്‍ മോഹനന്റെ നേതൃത്വത്തിലുള്ള കോട്ടയം ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 33 അംഗ സംഘം ഇന്ന് രാവിലെ കേരള ഹൗസിലെത്തും. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ശ്യാം സൂരജിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘവും ഇന്നലെ കേരള ഹൗസിലെത്തി. തൃശൂര്‍ മണ്ണൂത്തി കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്‌നോളജിയിലെ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്നതാണ് സംഘം. ഇവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡല്‍ഹി കേരള ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 011 30411411


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago