ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു
കാവുംമന്ദം: ഇരുവൃക്കകളും തകരാറിലായ തരിയോട്- കാവുമന്ദം കുനിയില്‍ ബേബിയുടെ മകന് രതീഷ് (34) ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രതീഷിന്റെ ജീവന് രക്ഷിക്കാന്‍ പെട്ടെന്ന് വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരം. മാതാവ് വൃക്ക നല്കാന് തയാറാണങ്കിലും പണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ വൈകുകയാണ്. പിതാവും മാതാവും സഹോദരനും അടക്കം കൂലിപ്പണി ചെയ്തു ജീവിക്കുന്ന കുടുംബത്തിന് ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാന്‍ കഴിയില്ല.
നിലവില്‍ നടത്തിയ ചികിത്സകള്‍ തന്നെ കുടുംബത്തെ കടക്കെണിയിലാക്കിയിരിക്കുകയാണ്.
ഇവരുടെ അവസ്ഥ മനസിലാക്കി തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് പ്രസിഡന്റ് റീന സുനില്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ ഗിരിജ സുന്ദരന്‍ കണ്‍വീനറായും രതീഷിന്റെ ചികിത്സക്കായി ഒരു സഹായക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരളാ ഗ്രാമീണ്‍ ബാങ്ക് കാവുമന്ദം ശാഖയില്‍ സംയുക്ത അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40123101019306. ഐ.എഫ്.എസ്.സി കോഡ്: കെ.എല്‍.ജി.ബി0040123. കേരള ഗ്രാമീണ്‍ ബാങ്ക്, കാവുംമന്ദം ബ്രാഞ്ച്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."