മണ്ണാര്‍ക്കാട്ടെ കാട്ടാനശല്ല്യം; സ്വതന്ത്ര കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും നടത്തി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ കാട്ടനശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്.
വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ മുസ് ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാംസുന്ദര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡന്റ് എം.മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ഇ.പി ഹസ്സന് മാസ്റ്റര്‍, കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി, ടി.എ സലാം, പി. മുഹമ്മദാലി അന്‍സാരി, യൂസഫ് പാലക്കല്‍, എം.ആലി, കെ.ടി.എ ലത്തീഫ്, പി.പി ഹംസ, എം.വി ജലീല്‍, പി.എ മുഹമ്മദാലി ഹാജി, കെ.ടി ജലീല്‍, പി. മുസ്തഫ, പാറശ്ശേരി ഹസ്സന്, മുസ്തഫ തിരുണ്ടിക്കല്‍, സി.കെ യൂസഫ്, പി. മൊയ്തീന്, സൈനുദ്ദീന്‍ ആലായന്‍, വൈശ്യന് മുഹമ്മദ്, കുട്ടാട്ട് ഹംസ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ശമീര്‍ പഴേരി, എം.പി. ബക്കര്‍, ഹുസൈന് കോളശ്ശേരി, കെ.ടി ഹംസപ്പ, ടി.കെ ഫൈസല്‍, എ. മുഹമ്മദാലി,അച്ചിപ്ര മൊയ്തു, ടി.കെ മരക്കാര്‍, അലി കാരാകുര്‍ശ്ശി എന്നിവല്‍ സംസാരിച്ചു.
കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."