മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം
അക്ര: യൂനിവേഴ്‌സിറ്റിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഘാനയില്‍ വ്യാപക പ്രതിഷേധം. ഗാന്ധിജി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ണവിവേചനം കാണിച്ചുവെന്നാരോപിച്ചാണ് പുതിയ പ്രതിഷേധം.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ജൂണ്‍ 14നാണ് ഘാന യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂനിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്പയില്‍ ആരംഭിച്ചത്.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ദിവസങ്ങളിലെ എഴുത്തുകളില്‍ വംശീയ വിരോധം വ്യക്തമാണെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നു. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരേക്കാള്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം വര്‍ണ്ണിച്ചിരുന്നുവെന്നും വര്‍ണ്ണവിവേചനം വെളിപ്പെടുത്തുന്ന രീതിയില്‍ അവരെ 'കാഫിര്‍സ്' എന്നു വിളിച്ചിരുന്നുവെന്നും ഗാന്ധിജിയുടെ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് വാദിക്കുന്നു.
21 വര്‍ഷക്കാലമാണ് ഗാന്ധിജി (1893-1914) ദക്ഷിണാഫ്രിക്കയില്‍ ചെലഴിച്ചത്. ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്കയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗാന്ധിജിയെ മറ്റൊരു രൂപത്തിലാണ് പ്രതിഷേധക്കാര്‍ വരച്ചുകാട്ടുന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഗാന്ധിജി കടുത്ത വംശീയ വിദ്വേഷം പുലര്‍ത്തിയിരുന്നുവെന്നും അവര്‍ എന്നും താഴേത്തട്ടില്‍ തന്നെ നില്‍ക്കണമെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കൂടെ നിന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.
ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. #GandhiMustFall എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഓണ്‍ലൈന്‍ കാമ്പയില്‍ വരെ നടത്തിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ളമഷിയും ഒഴിക്കപ്പെട്ടു. പിന്നീട് ഗാന്ധിജിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയും പ്രതിഷേധക്കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."