ബസ് സ്റ്റേഷന് നിര്‍മാണം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
മൂവാറ്റുപുഴ: കിഴക്കേ മേഖലയിലെ ആദ്യത്തെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുവാന്‍ ആവശ്യപ്പെട്ടും വെട്ടിക്കുറച്ച ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യു.ഡി.എഫ്. ഭരണകാലത്ത് മനോഹരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണം ആരംഭിച്ച മൂവാറ്റുപുഴയിലെ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. കരാറുകാരന് പണം നല്‍കാത്തതും രൂപകല്‍പ്പനയില്‍ ഭേദഗതി വരുത്തിയതുമാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണം.
നെഹ്റുപാര്ക്കില് നിന്നും ആരംഭിച്ച മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ നേതൃത്വം നല്കി. കെ.എസ്.ആര്.ടി.സി. പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു.
ഡി.കെ.റ്റി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, കെ.പി.സി.സി. എക്കിസ്യുട്ടീവ് അംഗം പായിപ്ര കൃഷ്ണന്, അഡ്വ. കെ.എം. സലീം, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.പി. എല്‍ദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണന് നായര്‍, യൂത്ത് കോണ്‍ഗ്രസ്സ് ലോകസഭാ സെക്രട്ടറിമാരായ രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീക്ക്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാരായ റ്റി.എം. എല്‍ദോ, കെ.പി. ഷമീര്‍, എം.സി. വിനയന്, ഷാന്‍ മുഹമ്മദ്, ജിന്റോ ടോമി, സിജോ ജോണ്‍, ഫൈസല്‍ വടക്കാനത്ത്, സനു കൃഷ്ണന്, ഖാലിദ് ഷാ, ഷൗക്കത്ത് അലി, സന്തോഷ്കുമാര്‍, സച്ചിന് ഷാജി, ധനേഷ് പി.വി., മണ്‍സൂര്‍ പി.എം., ഡിനു ഓലിക്കല്‍, എബിന് ജോണ്‍, റിഷാദ് തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."