ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ ചൂതാട്ടം വ്യാപകമാകുന്നു
മട്ടാഞ്ചേരി: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഭാഗങ്ങളില്‍ പണം വെച്ചുള്ള ചീട്ടുകളിയും വാതുവെപ്പും വ്യാപകമാവുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 40 പേരെയാണ് രണ്ടു കേസുകളിലായി പൊലിസ് പിടികൂടിയത്. ഇവരില്‍ നിന്നും കാല്‍ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തു. വിവിധ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും ലോഡ്ജുകളില്‍ മുറിയെടുത്തുമാണ് ചൂതാട്ടം നടത്തുന്നത്.
ഉന്നതര്‍ അംഗങ്ങളായുള്ള ഫോര്ട്ടുകൊച്ചിയിലെയും പരിസരത്തെയും ക്ലബ്ബുകളില്‍ പരിശോധന നടത്താന്‍ പൊലിസ് പോലും അറയ്ക്കും. പിടിക്കപ്പെട്ടാല്‍ അടുത്ത നിമിഷം തന്നെ ഉന്നതരുടെ ഇടപെടല്‍ ഉണ്ടാകുമെന്നതിനാല്‍ പൊലിസും വിഷയത്തില്‍ താല്പര്യം കാണിക്കാറില്ല.
പണം വച്ചുള്ളു ചൂതാട്ടം മാത്രമല്ല വാതുവെപ്പും മുറയ്ക്കു നടക്കുന്നുണ്ട് ഇവിടെ. ഓരോ മത്സര കളിയുടെയും സീസണ് അനുസരിച്ച് കൊച്ചി കേന്ദ്രീകരിച്ച് വാതുവെപ്പ് നടക്കുന്നുണ്ട്. ക്രിക്കറ്റ് മത്സരത്തിനാണ് വാത്വെപ്പ് കൂടുതലും നടക്കുന്നത്.
ജില്ലയ്ക്ക് വെളിയില്‍ നിന്നും വാത്വെപ്പില് പങ്കെടുക്കാന്‍ സംഘങ്ങള്‍ എത്താറുണ്ട്. കഴിഞ്ഞ സീസണില്‍ വാത്വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണം നടക്കുകയുണ്ടായി.
ജവാന്മാര്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."