പരുക്കേറ്റ് അവശ നിലയിലായ കുരങ്ങനെ വനപാലകര്‍ ചികിത്സയ്ക്കായി മാറ്റി
മറയൂര്‍ : മറയൂരില്‍ കൈയ്ക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കുരങ്ങനെ വനപാലകര്‍ പിടികൂടി ചികിത്സയ്ക്കായി മാറ്റി.
വന്യ മൃഗങ്ങളെ അക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിച്ച തരത്തിലാണ് ദിവസ്സങ്ങളായി മറയൂര്‍ മേഖലയില്‍ കുരങ്ങനെ കാണപ്പെട്ടത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണു അവശനിലയിലായ കുരങ്ങനെക്കുറിച്ച് വനംവകുപ്പ് അധികൃതരെ അറിയിച്ചത്. ഇതിന്റെ അടസ്ഥാനത്തില്‍ മറയൂര്‍ ബീറ്റ് ഫോറസ്റ്റര്‍ എ.വി സോമിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി കുരങ്ങനെ പിടികൂടുകയും ചികിത്സയ്ക്കായി കൊണ്ടുപോകുകയുമാണു ചെയ്തത്.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടില്‍ നിന്നും തീറ്റതേടി വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്നത് പതിവാണു. ചില പ്രദേശങ്ങളില്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവായ സാഹചര്യത്തില്‍ ഇവയെ തുരത്തുന്നതിന് വേണ്ടി നാട്ടുകാര്‍ പല പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ക്രൂരമായി മൃഗങ്ങളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നത് തടയാന്‍ വനം വകുപ്പ് സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."