പരിശോധിക്കാന്‍ സംവിധാനമില്ലാതെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം: സംസ്ഥാനത്ത്് മായംചേര്‍ന്ന ആയുര്‍വേദ മരുന്നുകള്‍ വ്യാപകം
കണ്ണൂര്‍: സംസ്ഥാനത്ത് മായം ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ സുലഭമായിട്ടും പരിശോധനയ്ക്ക് സംവിധാനമില്ലാതെ ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കുഴയുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന 800 ഓളം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന മരുന്നുകളില്‍ മായം ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വഞ്ചിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രഗസ്് കണ്‍ട്രോള്‍ വകുപ്പില്‍ രണ്ടു ഇന്‍പെക്ടര്‍മാത്രമാണുള്ളത്. ചുരുങ്ങിയത് 50 ഓളം ഉദ്യോഗസ്ഥരുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താനാകൂ. കേരളത്തില്‍ തിരുവനന്തപുരത്തും, കാക്കനാടും മാത്രമാണ് പരിശോധനയ്ക്കായി ലാബുള്ളത്. ഇവിടേയ്ക്ക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ ആറുമാസത്തിലധികം സമയമെടുക്കുമെന്നാണ് കണ്ണൂരിലെ വ്യാപാരി ലിയാനോര്‍ഡ് ജോണിന് ലഭിച്ച വിവരാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നത്. 80 ശതമാനം ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിനും കറുവപ്പട്ട ആവശ്യമായി വേണം. എന്നാല്‍ ഇന്ന്് കേരളത്തിലെ നിര്‍മാതാക്കളില്‍ പലരും കറുവപ്പട്ടക്ക് പകരം കാസിയ എന്ന മാരകമായ ദൂഷ്യഫലങ്ങളുള്ള വസ്തുവാണ് ചേര്‍ക്കുന്നതെന്ന് ദേശീയ ആയുഷ് വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്തേണ്ടത് സംസ്ഥാന ഡ്രഗസ് കണ്‍ട്രോള്‍ വിഭാഗമാണ്. കേരളത്തിലെ മരുന്ന്് നിര്‍മാണത്തില്‍ നടക്കുന്ന മായം ചേര്‍ക്കല്‍ അന്വേഷിക്കാന്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോഴും ഡ്രഗസ് കണ്‍ട്രോള്‍ വിഭാഗം ലീഗല്‍ ഓഫിസറുടെ പരിഗണനയിലാണ്.
നേരത്തെ, കുട്ടികളുണ്ടാകുമെന്നും വൃദ്ധര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാമെന്നും എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുമെന്നുമുള്ള വ്യാജ പ്രസ്താവനകളുമായി പരസ്യങ്ങള്‍ നിരത്തിയ ഒരു കമ്പനിയുടെ ഉല്‍പന്നങ്ങള്‍ അന്യസംസ്ഥാന സര്‍ക്കാരിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജമെന്ന് തെളിഞ്ഞിരുന്നു.
സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത് മരുന്ന് നിര്‍മിച്ച കണ്ണൂരിലെ ഒരുസ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡ്രഗസ്് കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ചുമ, ജലദോഷം, ആത്‌സമ, പ്രമേഹം എന്നിവയ്ക്കുള്ള ആയുര്‍വേദ മരുന്നുകളാണ് വിപണിയില്‍ ഏറെയും വിറ്റഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."