കാരുണ്യമതികള്‍ കനിയുമോ....
ബേവിഞ്ച: ഇരുവൃക്കകളും തകരാറിലായി മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന സൈഫുദ്ധീനെന്ന യുവാവിനു വേണം കാരുണ്യമതികളുടെ കൈത്താങ്ങ്. ബേവിഞ്ച കല്ലുക്കൂട്ടം പ്രദേശത്തെ കല്ലുകെട്ടു തൊഴിലാളിയാണ് അബ്ബാസിന്റെയും റുഖിയയുടേയും മകനായ സൈഫുദ്ധീന്‍(22). മൂന്നു സഹോദരന്മാരും മൂന്നു സഹോദരികളും ഉള്‍പ്പെടെയുള്ള ഒന്‍പത് അംഗങ്ങള്‍ ഉണ്ടായിരുന്ന ഈ യുവാവിന്റെ കുടുംബം നാളിതുവരെയായി അനുഭവിച്ചു വന്നതും രോഗ പീഡനങ്ങളാണ്.
സൈഫുദ്ധീന്റെ ഇളയ സഹോദരന് ഇര്‍ഷാദ് ഏഴുവര്‍ഷം മുമ്പ് മംഗളൂരുവിലെ കെ.എം.സി.സി ആശുപത്രിയില്‍ ഡയാലിസ് ചെയ്യുന്നതിനിടയില്‍ മരിച്ചു. മൂത്ത സഹോദരനായ റിയാസ് പത്തുവര്‍ഷത്തോളം ചികിത്സയില്‍ കഴിയുകയും ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മരിക്കുകയും ചെയ്തു. ഈ യുവാവും ആശുപത്രിയില്‍ ഡയാലിസ് ചെയ്യുന്നതിനിടയിലാണു മരിച്ചത്.
ആല്‍പോര്‍ട്ട് സിന്‍ഡ്രോ എന്ന അസുഖമാണ് സൈഫുദ്ധീനെ പിടികൂടിയിരിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പതിയെ നിലച്ചുപോകുന്നതാണ് രോഗം. ഏക മാര്‍ഗം വൃക്കകള്‍ മാറ്റിവെക്കുക എന്നതാണ്. മൂന്നു വര്‍ഷം മുമ്പാണ് രോഗം കണ്ടെത്തിയത്. സൈഫുദ്ധീന്റെ ഇളയ സഹോദരന് ഫൈറൂസിനും ഈ രോഗലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്. ആകെയുള്ള വീടും പറമ്പും കടത്തില്‍ മുങ്ങി കിടക്കുന്ന അവസ്ഥയാണ്.
മക്കളുടെ അപകടാവസ്ഥ കണ്ടിരിക്കാനാവാതെ മാതാപിതാക്കള്‍ കണ്ണീരും വേദനയുമായി കഴിയുകയാണ്. മംഗളൂരുവിലെ ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തില്‍ കഴിയുന്ന സൈഫുദ്ധീനെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ ചുരുങ്ങിയത് 30 ലക്ഷം രൂപയോളം ആവശ്യമാണ്. ഈ തുക കണ്ടെത്താന്‍ ഈ കുടുംബത്തിനു കഴിയാത്ത അവസ്ഥയാണ്.
നാട്ടുകാര്‍ മുന്‍കൈയെടുത്ത് സൗത്ത് ഇന്ത്യന്‍ ബേങ്ക് ചെര്‍ക്കള ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍; 0671053000005023,ഐ.എഫ്.സി കോഡ്;എസ്.ഐ.ബി.എല്‍ 0000671.
സഹായ കമ്മിറ്റി ചെയര്മാന് മുഹമ്മദ് കുഞ്ഞി കടവത്ത്. ഫോണ്‍: 9497835888, കണ്‍വീനര്‍ ബി.എം ഗഫൂര്‍, ഫോണ്‍ 940000660.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."