HOME
DETAILS

ജനാധിപത്യകക്ഷികള്‍ ഇരിക്കുന്ന കൊമ്പു മുറിക്കരുത്

  
backup
September 27 2016 | 19:09 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%95

ബി.ജെ.പി ദേശീയകൗണ്‍സിലും പൊതുസമ്മേളനവും ആര്‍ഭാടമായി നടന്നു. ഇരുനൂറ്റിമുപ്പതിലേറെ എം.പിമാരും നൂറുകണക്കിന് എം.എല്‍.എമാരും രണ്ടുഡസന്‍ കേന്ദ്രമന്ത്രിമാരും എണ്ണമറ്റ നേതാക്കളും അതിനായി കോഴിക്കോട്ടെത്തി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു പന്ത്രണ്ടു സീറ്റ് നേടാനുള്ള തന്ത്രം മെനഞ്ഞു. ഇതരപാര്‍ട്ടികളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയോടെ കേരളം ഭരിക്കാനും പദ്ധതി തയാറാക്കി.

ദലിത്,പിന്നോക്ക,ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ പ്രത്യേകം അജന്‍ഡ കണ്ടെത്തി. സംശയദൃഷ്ടിയോടെ ബി.ജെ.പിയെ കാണുന്നവര്‍ക്കു മുമ്പില്‍ മെച്ചപ്പെട്ട പ്രതിച്ഛായ അവതരിപ്പിക്കുവാനും ആലോചനയുണ്ടായി. കാലികവിഷയമായതിനാല്‍ അയല്‍രാഷ്ട്രമായ പാകിസ്താനു ശക്തമായ താക്കീതും നല്‍കി.

ബി.ജെ.പി സമ്മേളനസംബന്ധിയായി നിശിതവിമര്‍ശനമുന്നയിക്കാന്‍ ഇടതുപാര്‍ട്ടികള്‍പോലും മുന്നോട്ടുവന്നതു കണ്ടില്ല. വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതല്ലോ. കേരളത്തിലും ബി.ജെ.പി ശക്തിപ്രപിക്കുകയാണെന്ന സന്ദേശം നല്‍കാന്‍ സമ്മേളനത്തിനു കഴിഞ്ഞു. വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞെങ്കിലും മകന്‍ ബി.ജെ.പി ബന്ധം ഉഷാറാക്കുന്ന തിരക്കിലാണ്. അച്ഛനും മകനും ഒത്തുകളിക്കുകയുമാകാം.
ഐക്യജനാധിപത്യമുന്നണി ബലഹീനമാവുകയാണെന്ന തോന്നല്‍ കേരളത്തിലുണ്ട്. അതു തങ്ങള്‍ക്കു ഗുണംചെയ്യുമെന്ന് ബി.ജെ.പിക്കാര്‍ പ്രത്യാശിക്കുന്നു. കേരളാകോണ്‍ഗ്രസ് മാറിയിരിക്കുന്നതും മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയിലെ അനൈക്യവും ബി.ജെ.പി പ്രതീക്ഷയോടെ കാണുന്നു.

ഇടതുമുന്നണി ഭരണകാലത്തെല്ലാം അവര്‍ കേന്ദ്രവിരുദ്ധസമരം നടത്താതെ പോയിട്ടില്ല. ഇത്തവണ ബോധപൂര്‍വം അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. പിണറായി കുടുംബവീട്ടിലേയ്‌ക്കെന്നപോലെ ഇടക്കിടെ ഡല്‍ഹിക്കു പോകുന്നു. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ട് സൗഹാര്‍ദ്ദം പുതുക്കുന്നു.

ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരില്‍ ചിലരും ക്രൈസ്തവരാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരില്‍ ഒരു വിഭാഗവും ബി.ജെ.പിയോടു നല്ലബന്ധം സ്ഥാപിച്ചുകഴിഞ്ഞു. മുസ്‌ലിംസമുദായത്തില്‍പ്പെട്ട ഒരു വിഭാഗവും ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിക്കു മനസ്സമ്മതം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെന്നപോലെ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇവിടെയും മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പലരെയും അവര്‍ സ്ഥാനാര്‍ഥികളാക്കി. അതുവഴി ആര്‍ക്കും സ്വീകരിക്കാവുന്ന രാഷ്ട്രീയകക്ഷിയാണു ബി.ജെ.പിയുമെന്ന തോന്നലുളവാക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ബി.ജെ.പിയുടെ സ്വഭാവത്തെക്കുറിച്ചു സി.പി.എമ്മില്‍ ചേരിതിരിഞ്ഞു പോരാട്ടം നടക്കുകയാണ്. അതൊരു ഫാസിസ്റ്റ് ശക്തിയല്ലെന്നും വലതുപക്ഷരാഷ്ട്രീയമാണ് അതിനെ നയിക്കുന്നതെന്നും കാരാട്ട് പറഞ്ഞുകഴിഞ്ഞു. കേരളത്തിലെ ഔദ്യോഗിക സി.പി.എം നേതൃത്വം ആ പക്ഷത്ത് നില്‍ക്കുന്നവരാണല്ലോ. കേന്ദ്രഭരണവുമായി പിണറായിക്കുള്ള അവിഹിതവേഴ്ചയെ ന്യായീകരിക്കുവാനാണോ കാരാട്ട് ശ്രമിക്കുന്നതെന്നറിഞ്ഞുകൂടാ.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യശത്രുവിന്റെ പട്ടം സി.പി.എം ചാര്‍ത്തിക്കൊടുക്കുന്നതിപ്പോഴും കോണ്‍ഗ്രസിനു തന്നെയാണ്. അണികളെ കൂടെനിര്‍ത്താന്‍ രണ്ടാംനിര നേതാക്കളില്‍ ചിലര്‍ ആര്‍.എസ്.എസ് വിരുദ്ധ വാചകമടി നടത്താറുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ബൂര്‍ഷ്വാപാര്‍ട്ടികളാണെങ്കിലും ഭരിക്കുന്ന കക്ഷിയാണു കൂടുതല്‍ അപകടമെന്നതിനാലാണു കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നതെന്നു മുമ്പു സി.പി.എം പറയാറുണ്ട്. ഭരണമില്ലെങ്കിലും ഇപ്പോഴും മുഖ്യശത്രു കോണ്‍ഗ്രസ് തന്നെ.

കേരളരാഷ്ട്രീയത്തില്‍ സി.പി.എം ഉദ്ദേശിക്കുന്നതു രണ്ടുകാര്യങ്ങളാണ്. ഒന്ന്, കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പൊളിച്ചടുക്കുക. രണ്ട്, കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ മികച്ച ഭരണം കാഴ്ചവയ്ക്കുക. ഇതു ബി.ജെ.പിക്കും സ്വീകാര്യമായ അടവാണ്. കേരളത്തില്‍ ആ പാര്‍ട്ടിക്ക് പച്ചപിടിക്കുവാന്‍ സി.പി.എം എതിര്‍പ്പിന്റെ മുനയൊടിയണം.

യു.ഡി.എഫ്  മൂന്നാംമുന്നണിയുടെ നിലയിലേയ്ക്കു താഴ്ത്തപ്പെടണമെന്ന് അവരാഗ്രഹിക്കുന്നു. വളരെയേറെ വിഷയങ്ങളില്‍ സമാനമായ ലക്ഷ്യങ്ങളാണ് ഇടതുമുന്നണി ബി.ജെ.പിയുമായി പങ്ക് വെക്കുന്നത്. സി.പി.എമ്മിന്റെ തൊട്ടടുത്ത എതിരാളി യു.ഡി.എഫ് ആകയാല്‍ ആദ്യം അതിനെ ബലഹീനമാക്കാന്‍ അവര്‍ ആഗ്രഹിക്കുമല്ലോ. ആ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ ബി.ജെ.പിയും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഒരു മനഃപ്പൊരുത്തം ഇരുമുന്നണികള്‍ക്കും ഇതു നല്‍കുന്നു.

സി.പി.എമ്മിനെയും ബി.ജെ.പിയേയും ഒരേസമയം എതിര്‍ത്തു തോല്‍പ്പിക്കേണ്ട ബാധ്യതയാണു യു.ഡി.എഫിനുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും ബി.ജെ.പിയെ മാത്രം നേരിട്ടാല്‍ മതി. പ്രാദേശിക കക്ഷികള്‍ ഭരിക്കുന്നിടങ്ങളില്‍ അവരെയും. ദുര്‍ബലമായ ഇന്നത്തെ അവസ്ഥയില്‍ ആ കടമ വിജയകരമായി നിറവേറ്റുക എളുപ്പമല്ല. അതിനു വന്‍തോതിലുള്ള ജനപിന്തുണ ആര്‍ജ്ജിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിയുന്നുമില്ല.

കേരളസര്‍ക്കാരിനെ എതിര്‍ക്കുമ്പോള്‍ത്തന്നെ ഇടതുമുന്നണിയുടെ  ഫാസിസ്റ്റ്-വര്‍ഗീയവിരുദ്ധനിലപാടുകളെ എതിര്‍ക്കുക വയ്യല്ലോ. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകളിലുള്ള അന്തരം എതിര്‍ക്കുന്നതിലും അനുകൂലിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയനിലപാടുകളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കാനാഗ്രഹിക്കുന്ന മതേതരകക്ഷികള്‍ കഴിവതും പരസ്പരമുള്ള എതിര്‍പ്പിന്റെ മൂര്‍ച്ചകുറക്കേണ്ടിവരും.

രാഷ്ട്രീയത്തെ രാഷ്ട്രീയമായും ഭരണത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും വേറിട്ടുംകാണാന്‍ അധികാരമോഹികളായ കക്ഷികള്‍ക്കും നേതാക്കള്‍ക്കും കഴിയണമെന്നില്ല. പാര്‍ട്ടികളുടെ നിലപാടും അവയുടെ ഭരണവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യവും സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നു. ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതും നരേന്ദ്രമോദി ചെയ്യുന്നതും തമ്മിലും സി.പി.എം നിലപാടുകളും പിണറായി എന്ന മുഖ്യമന്ത്രി ചെയ്യുന്നതും തമ്മിലും നിലനില്‍ക്കുന്ന വൈരുദ്ധ്യം അതതു കക്ഷികളുടെ അഭ്യന്തരവൈരുദ്ധ്യങ്ങളായി മാത്രം തലപൊക്കുകയാണ് പതിവ്.

ഈ വൈരുദ്ധ്യങ്ങളിലെ മുഖ്യവൈരുദ്ധ്യം കണ്ടെത്തലാണ് മാര്‍ക്‌സിയന്‍ ശൈലിയെങ്കിലും ഇന്നത്തെ ഇടതുപാര്‍ട്ടികള്‍ അതിനൊന്നും മെനക്കെട്ടു കാണാറില്ല. അപ്പപ്പോള്‍ കിട്ടുന്ന സൗകര്യങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തി നാളുകള്‍ തള്ളിനീക്കുന്ന ഒരു ശൈലി മാത്രമാണിന്നേവര്‍ക്കുമുള്ളത്. ഫാസിസവും വര്‍ഗ്ഗീയതയും ദേശീയപ്രശ്‌നമാണ്. അന്തര്‍ദേശീയമായ വേരുകളിലൂടെയാണ് ഈ ഫാസിസ്റ്റ് വൃക്ഷം ആഹാരം തേടുന്നത്. മതേതരകക്ഷിളുടെ വിശാലമായ ഒരു ഫാസിസ്റ്റ് വിരുദ്ധമഹാസഖ്യംകൊണ്ടു മാത്രമേ അതിനെ ചെറുത്ത് തോല്‍പ്പിക്കാനാവൂ.

സി.പി.എമ്മും ഇതര ഇടതുപാര്‍ട്ടികളും അവരുടെ പരിമിതികള്‍ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളെയും അസംഘടിതമായ ഒരു വലിയ ജനസഞ്ചയത്തെയും കൂടെ നിര്‍ത്തുകയോ അതിന്റെ കൂടെ നില്‍ക്കുകയോ വേണമെന്ന് അവര്‍ക്ക് വേഗം മനസ്സിലാക്കാം. പൊതുശത്രുവായി കോണ്‍ഗ്രസ്സിനെയും മറ്റു മതേതരകക്ഷികളെയും വിലയിരുത്തരുത്. ഇരിക്കുന്ന കൊമ്പു മുറിച്ചുകളയാതെ നോക്കണം. മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംങ്ങളെ പരിഷ്‌കരിക്കുകയാണു വേണ്ടതെന്ന് ബി.ജെ.പി സമ്മേളനം അഭിപ്രായപ്പെടുന്നു. പ്രീണനവും അവഹേളനവും വേണ്ടെന്നവര്‍ പറഞ്ഞുവെക്കുകയുണ്ടായി.

സമ്പന്നമായ നേതൃനിരയുള്ള പാര്‍ട്ടിയാണു ബി.ജെ.പി. സാര്‍വ്വദേശീയ-ദേശീയ-സംസ്ഥാനതലങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ പലതും ബി.ജെ.പിയെ സഹായിക്കുന്നതാണ്. ഇടതുപാര്‍ട്ടികള്‍ രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണിയെ ലഘൂകരിച്ചു കാണുകയാണ്. കോണ്‍ഗ്രസ്സിനോടും യു.ഡി.എഫിനോടുമുള്ള വിരോധംകാരണം എന്‍.ഡി.എ സഖ്യത്തിനും ബി.ജെ.പിക്കും പരോക്ഷമായി സഹായംനല്‍കുന്ന നയം സി.പി.എം സ്വീകരിക്കരുത്. അത് രാഷ്ട്രീയ രംഗത്ത് അവര്‍ വരുത്തുന്ന ആപല്‍ക്കരമായ പിശകായിപ്പോകും. മാത്രമല്ല, തിരുത്താന്‍ സാധിക്കാത്ത  തെറ്റായി അതുമാറും.

ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ദലിത്-പിന്നോക്ക-ന്യൂനപക്ഷ വിരുദ്ധവും, തീവ്രവലതുപക്ഷ ചിന്താഗതികളില്‍ അധിഷ്ഠിതവും സവര്‍ണമേധാവിത്വപരവുമാണ്. മതേതര ജനാധിപത്യമൂല്യങ്ങളെ അതു വകവയ്ക്കുകയില്ല. ഫാസിസ്റ്റ് -വര്‍ഗീയ മനോഭാവം കൈവെടിയുകയുമില്ല. പൊതുമേഖലയെ തകര്‍ത്തും സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചുമാണ് അതു മുന്നേറുന്നത്. അഭ്യന്തരവിദേശനയങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും ദാസ്യവൃത്തിചെയ്യുന്ന വിധത്തിലാണ്. തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം കാരണങ്ങളാല്‍ അവര്‍ പരാജയപ്പെട്ടുകൊള്ളണമെന്നില്ല. മഹാഭൂരിപക്ഷം വോട്ടര്‍മാരെയും വശത്താക്കാനുള്ള മറ്റു തന്ത്രങ്ങള്‍ അവരെ സഹായിച്ചേക്കാം. അക്കാര്യത്തില്‍ അവര്‍ക്ക് നല്ല മിടുക്കാണ്.

ബി.ജെ.പി ഇടക്കാലത്ത് ചില സംസ്ഥാനങ്ങളില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് തുടങ്ങിയിരുന്നു. മോദിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് അതിനെ ചില വിജയങ്ങള്‍ കൊണ്ടവര്‍ മറികടന്നു. വളരെവേഗം ഇന്ത്യയുടെ രാഷ്ട്രീയശരീരത്തില്‍നിന്നു പടിയിറങ്ങാനിടയുള്ള വിപത്തല്ല ഇപ്പോള്‍ നമ്മെ ആശ്ലേഷിച്ചിട്ടുള്ളത്. ബോധപൂര്‍വ്വമായ സംഘടിതരാഷ്ട്രീയപരിശ്രമം അതിനാവശ്യമാണ്. ജനമദ്ധ്യത്തില്‍ എന്‍.ഡി.എ. നയങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിക്കുവാന്‍ ഇതുവരെ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago