മുഹ്സിന്: സോഷ്യലിസ്റ്റ് മാര്‍ഗത്തില്‍ അടിയുറച്ച നേതാവ്
കോഴിക്കോട്: സോഷ്യലിസ്റ്റ് പാതയില്‍ അടിയുറച്ചു നിന്ന നേതാവായിരുന്നു ഇന്നലെ അന്തരിച്ച സി. മുഹ്സിന്. ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം തിളങ്ങി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇന്‍ഡിപെന്‍ഡന്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് (ഐ.എസ്.ഒ) പ്രവര്‍ത്തകനായാണ് മുഹ്സിന് നേതൃനിരയിലേക്ക് എത്തിയത്. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിരവധി പദവികളില്‍ അദ്ദേഹമെത്തി. പുതിയറ വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായ മുഹ്സിന് 1989-90 കാലത്താണ് കോര്പറേഷന് മേയറായത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി വികസന പദ്ധതികള്‍ നഗരത്തില്‍ നടപ്പിലാക്കാനായി.
മൂന്നുതവണ കൊടുവള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച മുഹ്സിന് രണ്ടണ്ടുതവണ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. 2009ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലി എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളിലെ ഒരു വിഭാഗം ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മാറിയപ്പോള്‍ ഇതിനെ എതിര്‍ത്ത മാത്യു ടി. തോമസ് വിഭാഗത്തിനൊപ്പമായിരുന്നു സി.മുഹ്സിന്. 1972ല്‍ സോഷ്യലിസ്റ്റ് യുവജന സഭ കോഴിക്കോട് സിറ്റി സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കെതിരേ സമരക്കൂട്ടായ്മ നടത്തി അറസ്റ്റിലായി. 93 മുതല്‍ 2000 വരെ ദള്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പുതിയറ വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എം.ആര് പ്രസാദിനെ തോല്‍പ്പിച്ചാണ് 1989ല്‍ മേയറായത്.സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എം.കെ മുനീര്‍ എം.എല്‍.എ, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, ടി.വി ബാലന്, പി.ആര് സുനില്‍ സിങ്, ഉമ്മര്പാണ്ടണ്ടികശാല, മനയത്ത് ചന്ദ്രന്, പി.പി ദാമോദരന്‍, ഇ.പി ദാമോദരന്അന്ത്യോപചാരമര്പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."