തിരുവനന്തപുരത്തെ പൊലിസ് നടപടി; പ്രതിഷേധം
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
റെസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പ്രസ്സ് ക്ലബ്ബിനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിന്നക്കട ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധ സമരത്തിന് ഒടുവില്‍ പൊലിസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു നീക്കി.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം, ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരത്തില്‍ പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ്.അബിന്‍, ഷെഫീക് കിളികൊല്ലൂര്‍, അഡ്വ.വിഷ്ണു സുനില്‍ പന്തളം, മംഗലത്ത് വിനു, ബിനോയ് ഷാനൂര്‍, ഷാജി ഷാഹുല്‍, വിഷ്ണു വിജയന്‍, ആഷിക് പള്ളിത്തോട്ടം, ഉല്ലാസ് കടപ്പാക്കട, സവാദ് മങ്ങാട്, മഷ്‌കൂര്‍, വിപിന്‍വിക്രം, പ്രദീപ് കടവൂര്‍, സുദേവ് കരുമാലില്‍, അതുല്‍ എസ്.പി., അനില്‍കുമാര്‍, ഒ.ബി.രാജേഷ്, ശ്രീകുമാര്‍ അയത്തില്‍, ലിജു എല്‍., ആനന്ദ് തിരമുല്ലാവാരം, സക്കീര്‍ ചന്ദനത്തോപ്പ്, മാഹീന്‍ അയത്തില്‍, ഷെമീര്‍, ചാത്തനാംകുളം, സുദര്‍ശന്‍, നൗഷര്‍, വിനീത് അയത്തില്‍, ഫൈസല്‍ അയത്തില്‍, അര്‍ഷാദ്, നിബു ജേക്കബ്, ആംസ്‌ട്രോംഗ്, സാസണ്‍ മയ്യനാട്, സനൂജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ അഡ്വ.പി.ജര്‍മിയാസ്, ജി.രാജന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ എത്തി ജാമ്യമെടുത്ത് മോചിപ്പിച്ചു.
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. വലിയകുളങ്ങരയില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഓച്ചിറ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്റില്‍ സമാപിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദന്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി ലീലാകൃഷ്ണന്‍, അഡ്വ.എം.ഇബ്രാഹിംകുട്ടി, കെ.എസ്.പുരം സുധീര്‍, സി.ഒ.കണ്ണന്‍, കളരീക്കല്‍ ജയപ്രകാശ്, അശോകന്‍ കുറുങ്ങപ്പളളി, ശശിധരന്‍പിള്ള, എന്‍.രാജു, വി.എസ്.വിനോദ്, സുല്‍ഫിഖാന്‍, ഹരിലാല്‍, എസ്.ജീവന്‍, കെ.എല്‍.പത്മനാഭപിള്ള, അയ്യാണിക്കല്‍ മജീദ്, കൃഷ്ണകുമാര്‍, മലബാര്‍ അന്‍സര്‍, കൈയ്യാലത്തറ ഹരിദാസ്, സെവന്തികുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്ഹരിയെ അന്യായമായി പൊലിസ് കസ്റ്റഡിയില്‍ എടുത്ത നടപടിയെ യോഗം പ്രതിഷേധിച്ചു.
കരുനാഗപ്പള്ളി: യൂത്ത് കോണ്‍ഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ജയഹരി കയ്യാലത്തറയെ കള്ളകേസ്സില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ചും, സ്വാശ്രയ കോളേജ്കളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ചും, തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓച്ചിറ ടൗണില്‍ പ്രകടനം നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."