ട്രാവല്‍ മാര്‍ട്ട് ബിസിനസ് മീറ്റ് തുടങ്ങി
മട്ടാഞ്ചേരി: ഗ്രാമങ്ങളും കാടും അയുര്വേദവും പ്രകൃതിയും ചരിത്ര സ്മാരകങ്ങളുമടക്കം വിനോദസഞ്ചാര മേഖലയെ ആകര്‍ഷിക്കുന്ന പരിചയപ്രദര്ശനങ്ങളുമായി കേരള ട്രാവല്‍ മാര്‍ട്ടിനു തുടക്കമായി. കൊച്ചി തുറമുഖത്ത് സാമുദ്രിക ഹാളിലാണ് കെ.ടി.എം നടക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സവിശേഷതകള്‍ക്കൊപ്പം വിപണന സേവന സാധ്യതകളെ പ്രയോജനപ്പെടുത്തുവാനുമുള്ള വേദിയായാണ് കെ.ടി.എം ശ്രദ്ധേയമാകുന്നത്.
സ്വദേശവിദേശ വിനോദസഞ്ചാര മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് ടുര്‍ പാക്കേജുകളും സേവനങ്ങളും പരസ്പരം കൈമാറുന്ന ബിസിനസ് മീറ്റാണ് ട്രാവല്‍ മാര്‍ട്ടിന്റെ പ്രധാന ലക്ഷ്യം.
വിവിധ കേന്ദ്രങ്ങളുടെ സവിശേഷതകളും പ്രത്യേകതകളും സൗകര്യങ്ങളും പരിചയപ്പെടുത്തി 200ല്‍ ഏറെ സ്റ്റാളുകളാണ് ട്രാവല്‍ മാര്‍ട്ട് വേദിയിലുള്ളത് .മുസരീസ് ഘന ചരിത്രം മുതല്‍ ഗ്രാമീണ ഉല്പന്ന നിര്‍മാണ രീതികളും,അമ്പെയ്ത്തും, മരമുകളിലെ താമസമാടങ്ങളും, വനയാത്രയും ,പായ്ക്കപ്പലിലെത്തിയ വിദേശ വിപണനം വരെ പ്രദര്‍ശന ഇനങ്ങളാക്കിയാണു ട്രാവല്‍ മാര്‍ട്ട് ആകര്‍ഷണീയമാക്കുന്നത് .
വിദേശ പ്രതിനിധികളുമായി ചര്‍ച്ചകളും സെമിനാറും ബിസിനസ്സുമായി രണ്ട് ദിവസം നടക്കുന്ന മീറ്റ് ഏറെ പ്രതീക്ഷയാണര്പ്പിക്കുന്നത്. വെള്ളിയാഴ്ച ട്രാവല്‍ മാര്‍ട്ട് പ്രദര്‍ശനത്തില്‍ പൊതുജന പ്രവേശനവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."