നിരാഹാരം: എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.എസ്.യു
കരുനാഗപ്പള്ളി: സ്വാശ്രയ സമരത്തില്‍ ഭരണപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകള്‍ വായില്ലാകുന്നിലപ്പന്മാരെപോലെ മാറിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ്.
നിയമസഭാകവാടത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന യുവ എം.എല്‍.എ മാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു കരുനാഗപ്പള്ളി നിയോജകമണ്ഡലം കെ.എസ്.യു കമ്മിറ്റി നടത്തിയ പ്രതിഷേധ തീജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എന്‍.നൗഫല്‍ അധ്യക്ഷനായി. യുവജന വിഭാഗം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി, കെ.എസ്.യു മുന്‍ സംസ്ഥാന ജന:സെക്രട്ടറി ജി. മഞ്ജുക്കുട്ടന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ഒ.കണ്ണന്, എസ്.അനൂപ്, വരുണ്‍ ആലപ്പാട്, സൂരജ്.എസ്.കുറുങ്ങപ്പള്ളി, അസ്ലം ആദിനാട്, വിപിന്‍, ഇര്‍ഷാദ്,
ഷംനാദ്, ഷെയിന്‍, വരുണ്‍, വിഷ്ണു ആലുംകടവ്, രജത്ത്, അയ്യപ്പദാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."