കെ.എം.സി.സി ഭക്ഷ്യവിതരണ പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
കോഴിക്കോട്: ജിവകാരുണ്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കുന്ദമംഗലം മണ്ഡലം ദുബൈ കെ.എം.സി.സി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന പ്രതിമാസ ഭക്ഷ്യവിതരണ പദ്ധതി 'കൈത്താങ്ങ്' ഏഴാംഘട്ടം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി മൂസ മൗലവി അധ്യക്ഷനായി. കൈത്താങ്ങ് പദ്ധതിയിലെ കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹൈദരലി തങ്ങള്‍ കോഡിനേറ്റര്‍ കെ.സി മുഹമ്മദ് ശരീഫിനു കൈമാറി. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്റാഹിം എളേറ്റില്‍, എം.എ റസാഖ് മാസ്റ്റര്‍, യു.സി രാമന്, മസ്കറ്റ് കെ.എം.സി.സി പ്രസിഡന്റ് സി.കെ.വി യൂസുഫ്, ജില്ലാ കെ.എം.സി.സി സെക്രട്ടറി എന്‍.പി ശിഹാബുദ്ദീന്, സാജിദ് നടുവണ്ണൂര്‍, കെ.കെ മുഹമ്മദ്, സൈത് മുഹമ്മദ് കുറ്റിക്കാട്ടൂര്‍, കെ.പി കോയ, ബാബുമോന്, എ.ടി ബഷീര്‍, ടി.പി മുഹമ്മദ്, എന്‍.പി അഹമ്മദ്, വി.പി മുഹമ്മദ് മാസ്റ്റര്‍, കെ.കെ കോയ, അഹമ്മദ് കുറ്റിക്കാട്ടൂര്‍, അസീസ് ചെറൂപ്പ, സിയാദ്, നജീബ്, ഫാരിസ്, സാജിദ് കളത്തില്‍, സമീര്‍ മലയമ്മ, മുനീറത്ത് ടീച്ചര്‍, പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല കുന്നുമ്മല്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."