സി.പി.എം അനുഭാവിയുടെ വീട്ടില്‍ റീത്തും ഭീഷണിക്കത്തും
തളിപ്പറമ്പ്: സി.പി.എം അനുഭാവിയുടെ വീട്ടില്‍ റീത്തും ഭീഷണിക്കത്തും വച്ചതായി പരാതി. പൂക്കോത്ത് തെരുവിലെ ടി.സി ജാനകിയുടെ വീടിന്റെ വരാന്തയില്‍ ഇന്നലെ രാവിലെ റീത്തും ഭീഷണിക്കത്തും കണ്ടെത്തിയത്. ഒറ്റുകാരായ നിങ്ങള്‍ക്ക് കീഴാറ്റൂര്‍കാരുടെ മനസില്‍ പേപിടിച്ച നായകള്‍ക്ക് സമം. നാറികള്‍, ഇതൊരു സാമ്പിള്‍ മാത്രം ഇനി നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ -എന്നിങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
കീഴാറ്റൂരില്‍ ബൈപ്പാസ് റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ ഇവിടെ സമരരംഗത്താണ്. പൂക്കോത്ത് തെരുവ് വഴി റോഡ് വരുന്നതിനെതിരെ പ്രദേശത്തുകാര്‍ രൂപീകരിച്ച കര്‍മസമിതിയുമായി ബന്ധപ്പെട്ട് ജാനകി പ്രവര്‍ത്തിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ബൈപ്പാസ് അലൈമെന്റ് കീഴാറ്റൂര്‍ വഴിയാക്കിയത് ഒരു വിഭാഗം പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് ടീച്ചറോട് വിരോധമുണ്ടാക്കിയെന്ന് സൂചനയുണ്ട്. ഒരു പ്രാദേശിക സി.പി.എം നേതാവിന്റെ നേതൃത്വത്തിലാണ് ബൈപാസിനെതിരെ സമരം നടത്തുന്നത്. ആദ്യം നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാലാണ് സമരത്തിനിറങ്ങിയതെന്ന് പറഞ്ഞെങ്കിലും വികസനവിരോധികളെന്ന പേരുവീഴുമെന്ന ഘട്ടത്തില്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ് വയല്‍ നികത്തിയുള്ള വികസനത്തിന് അനുവദിക്കില്ലെന്നാണ് സമരക്കാരുടെ ഇപ്പോഴത്തെ നിലപാട്.
അതേ സമയം ബൈപാസ് വന്നാല്‍ തളിപ്പറമ്പ് നഗരത്തിന്റെ പ്രസക്തി കുറയുമെന്നും തളിപ്പറമ്പ്കാര്‍ക്കും മലയോരത്തുള്ളവര്‍ക്കും ബൈപാസ് കൊണ്ട് ഗുണമില്ലെന്നും പിലാത്തറ-വളപട്ടണം നാലുവരിപ്പാത തുറക്കുന്നതോടെ ദീര്‍ഘദൂരയാത്രക്കാരും തളിപ്പറമ്പ് വഴിയുള്ള യാത്ര ഒഴിവാക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇതോടൊപ്പം നിലവിലുള്ള ദേശീയപായ വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കെ കോടികള്‍ ചെലവഴിച്ച് പുതിയ ബൈപാസിന്റെ ആവശ്യം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."