മലയോര ഹൈവേ: പ്രവൃത്തി പുരോഗതിയിലെന്നു മന്ത്രി സുധാകരന്‍
കണ്ണൂര്‍: മലയോര ഹൈവേ പദ്ധതികള്‍ക്കായി ബജറ്റില്‍ 9.1 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. ഇപ്പോള്‍ ആരംഭിച്ച പ്രവൃത്തികള്‍ പുരോഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു.
മലയോര ഹൈവേക്കായി നാറ്റ്പാക്ക് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഹൈവേക്ക് ആകെ 1195 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ആദ്യഘട്ടത്തില്‍ വരുന്ന ജില്ലയിലെ ചെറുപുഴ മുതല്‍ വഞ്ചിത്തോട് വരെയുള്ള 59.415 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിനു 237.20 കോടി രൂപയുടെ രൂപരേഖ തയാറാക്കുകയും അതിനു ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹില്‍ഹൈവേയുടെ അലൈന്‍മെന്റ് പ്രധാനമായും നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ച് പരമാവധി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. മലയോര പ്രദേശങ്ങളെ സിറ്റികളുമായി യോജിപ്പിക്കുന്നതിനു വേണ്ടി നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം കടുക്കറ വരെ നിലവിലുള്ള റോഡ് വികസിപ്പിച്ച് ഹൈവേയായി ഉയര്‍ത്താനാണു മലയോര ഹൈവേ ലക്ഷ്യമിടുന്നത്.
ഇതിനായി നാറ്റ്പാക്ക് നിര്‍ദേശിച്ച 1195 ദൈര്‍ഘ്യമുള്ള അലൈന്‍മെന്റിനു അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."