HOME
DETAILS

യുവമോര്‍ച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
October 01, 2016 | 2:01 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നടക്കുന്ന അഴിമതിക്കെതിരേ യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മാര്‍ച്ച് പൊലിസ് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ തടയാന്‍ പൊലിസ് ചെറിയ തോതില്‍ ബലപ്രയോഗവും നടത്തി.
സംസ്ഥാന നേതാക്കളുള്‍പ്പെടെ ചില പ്രവര്‍ത്തകര്‍ ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും വകവയ്ക്കാതെ മുദ്രാവാക്യം വിളിച്ച് മുന്‍നിരയില്‍ തന്നെ നിലകൊണ്ടു. ശക്തമായ വെള്ളം ചീറ്റലില്‍ ചിലര്‍ താഴെ വീണു. കുറച്ചു പേര്‍ ചിതറിയോടിയെങ്കിലും പിന്നീടു തിരിച്ചെത്തി ഇവരുടെ കൂടെ ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. സമരക്കാരും പൊലിസും തമ്മിലുള്ള സംഘര്‍ഷം അര മണിക്കൂറോളം നീണ്ടു. മാര്‍ച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്കു കോടികള്‍ വാരിക്കൂട്ടാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടണ്ടിയുടെ ഗതി തന്നെയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാതിരിക്കുകയായിരുന്നു. ജെയിംസ് കമ്മിറ്റിയുടെ മുമ്പാകെ വന്ന 1,200ഓളം പരാതികള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് മറച്ചുവെച്ചു. സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് ആദ്യം ഉത്തരവിറക്കിയത് കേന്ദ്ര സര്‍ക്കാറാണ്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനു വേണ്ടണ്ടി അപ്പീല്‍ പോയത് കേന്ദ്ര സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവും പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ് രാജീവ് , പ്രഫുല്‍ കൃഷ്ണന്‍ , ജില്ലാ പ്രസിഡന്റ് അനുരാജ് , ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  14 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  14 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  14 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  14 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  14 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  14 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  14 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  14 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  14 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  14 days ago