ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം
ഗസ്സ: ഗസ്സ മുനമ്പിലെ യുഎഇ ഫീല്‍ഡ് ആശുപത്രി ഐക്യരാഷ്ട്രസഭയുടെ ഉന്നതതല പ്രതിനിധിസംഘം സന്ദര്‍ശിച്ചു. ആശുപത്രി നല്‍കുന്ന ചികിത്സാമാനുഷിക സേവനങ്ങളും ഗസ്സയിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കാനും രോഗികളുടെയും പരിക്കേറ്റവരുടെയും ദുരിതം ലഘൂകരിക്കാനുമായി യുഎഇ നടത്തുന്ന ഇടപെടലുകളും പ്രതിനിധിസംഘം വിലയിരുത്തി.
അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യു.എന്‍ റെസിഡന്റ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. റമീസ് അലക്ബറോവ്, ഡെപ്യൂട്ടി ഹ്യൂമാനിറ്റേറിയന്‍ കോഓര്‍ഡിനേറ്റര്‍ സുസാന്‍ ടാലെക്, ഗസ്സയിലെ യു.എന്‍ ഓഫീസ് ഫോര്‍ ദ കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒ.സി.എച്ച്.എ) മേധാവി താഹിര്‍ ഇബ്രാഹിം, റെസിഡന്റ് കോഓര്‍ഡിനേറ്ററുടെ ഓഫീസിലെ രാഷ്ട്രീയകാര്യ ഉദ്യോഗസ്ഥന്‍, ഓഫീസ് ഡയറക്ടര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഗസ്സയിലെ വര്‍ധിച്ചുവരുന്ന ചികിത്സാ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യ മേഖലയ്ക്കുള്ള പിന്തുണയും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി യുഎഇയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
English Sumamry: The UAE field hospital in the Gaza Strip received a high-level delegation from the United Nations Office for the Coordination of Humanitarian Affairs (OCHA) and the Office of the United Nations Resident Coordinator in the Occupied Palestinian Territory as part of a field visit to review the medical and humanitarian services provided by the hospital and the UAE's efforts to support the healthcare sector and alleviate the suffering of patients and the injured.
UAE field hospital in Gaza receives UN delegation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."