ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഖരപദാര്ഥത്തിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്കാരത്തിനു അര്‍ഹരാക്കിയത്. ഡേവിഡ് ജെ തൗളസ്, ദുന്കാന് ഹല്ഡാനെ, മൈക്കിള്‍ കോസ്റ്റര്‍ലിറ്റ്സ് എന്നിവരാണ് നൊബേല്‍ ജേതാക്കള്‍. 6.1 കോടി രൂപയാണ് സമ്മാനത്തുക.
ഇതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് ജെ തൗളസിനാണ് ലഭിക്കുക. ശേഷിക്കുന്ന ഭാഗം മറ്റു രണ്ടുപേര്‍ പങ്കിടും. അറിയപ്പെടാത്ത ലോകത്തിലേക്കുള്ള പുതിയ വാതിലാണ് ഇവരുടെ കണ്ടുപിടുത്തം തുറക്കുന്നതെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. ഇലക്ട്രോണിക്സ്, സൂപ്പര്കണ്ടക്ടേഴ്സ് ഭാവിയിലെ ക്വാണ്ടം കംപ്യൂട്ടേഴ്സ് എന്നിവയ്ക്ക് ഇവരുടെ കണ്ടുപിടുത്തം ഊര്‍ജം പകരുമെന്നും കമ്മിറ്റി വിലയിരുത്തി.
ഏറ്റവും കുറഞ്ഞ താപനിലയില്‍ സൂപ്പര്‍ കണ്ടക്്ടിവിറ്റി സാധ്യമാകുന്നതായും താപനില കൂടുമ്പോള്‍ ഈ സവിശേഷത ഇല്ലാതാകുന്നതായും ജൂറി നിരീക്ഷിച്ചു.
1980 ലും ഈ കണ്ടുപിടുത്തത്തെ കുറിച്ച് വിശദീകരിക്കാന്‍ തൗളസ് ശ്രമിച്ചിരുന്നു. 1934 ലാണ് ഡേവിഡ് തൗളാസ് ബേസ്്ഡനില് ജനിച്ചത്. ദുന്കാന് 1951 ല്‍ ലണ്ടനിലും, മൈക്കിള്‍ കോസ്റ്റലിറ്റ്സ് 1942 ല്‍ അബേര്ഡിനിലും ജനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."