HOME
DETAILS

കര്‍ഷക വിരുദ്ധത: സര്‍ക്കാരിനെതിരേ കേരള കോണ്‍ഗ്രസ് (എം) പ്രക്ഷോഭത്തിന്

  
backup
October 05 2016 | 21:10 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കേരള കോണ്‍ഗ്രസ് (എം) പ്രക്ഷോഭത്തിന്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളോടും സര്‍ക്കാര്‍ മുഖം തിരിക്കുകയായണെന്നു ഇതില്‍ പ്രതിഷേധിച്ച് ഒക്‌റ്റോബര്‍ 14ന് നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അറിയിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ വിലസ്ഥിരത പദ്ധതി പുനഃസ്ഥാപിക്കുക, നെല്ല്, തേങ്ങ സംഭരണം പുനഃസ്ഥാപിക്കുക, കര്‍ഷക പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. ഓണത്തിനു മുന്‍പുഎല്ലാ ക്ഷേമപെന്‍ഷനുകളും കൊടുത്ത തീര്‍ത്ത സര്‍ക്കാര്‍ ഓണമുണ്ണാന്‍ പച്ചക്കറി കൃഷിചെയ്ത കര്‍ഷകരെ അവഗണിക്കുകയാണ് ചെയ്തത്. കര്‍ഷകരുടെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാത്തത് ഹൃദയഭേദകമാണ്. യു.ഡി.എഫ് സര്‍ക്കാറില്‍ താന്‍ ധനമന്ത്രി ആയിരിക്കെ ആരംഭിച്ച റബര്‍വില സ്ഥിരത പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകാണ്. മൂന്നു മാസമായി റബര്‍ കര്‍ഷകരുടെ സബ്‌സിഡി തുക നല്‍കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല്, പച്ചതേങ്ങ സംഭരണം സ്തംഭിച്ചിരുക്കുകയാണ്. നെല്ല് സംഭരിച്ചതിന്റെ 75 കോടിയിലധികം രൂപ ഇനിയും നല്‍കാനുണ്ട്. കിലോയ്ക്ക് 30 രൂപ നിരക്കില്‍ എല്ലാ കൃഷിഭവനുകള്‍ വഴിയും പച്ചത്തേങ്ങ സംഭരിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
നിയമസഭയില്‍ കര്‍ഷകരുടെ പ്രശ്‌നം സംബന്ധിച്ച അടിയന്തര പ്രമേയം പിന്‍വലിച്ചിട്ടില്ലെന്നും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നെന്നും മാണി വ്യക്തമാക്കി. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമഭേഗദതി റദ്ദാക്കി പുതിയ നിയമം കൊണ്ടു വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വരുന്ന സമയത്ത് ഭേഗദതി റദ്ദാക്കിയാല്‍ പോരായിരുന്നോ. ഭൂ മാഫിയയുടെ പേരുപറഞ്ഞ് കര്‍ഷക ദ്രോഹ നിലപാടാണ് സര്‍ക്കാറിന്റേത്. ബന്ധുക്കള്‍ തമ്മിലുള്ള ഭാഗഉടമ്പടിക്കുള്ള സ്റ്റാംപ്ഡ്യൂട്ടി വര്‍ധിപ്പിച്ചതും പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
അതേസമയം, സമരങ്ങളുടെ കാര്യത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമേ നല്‍കൂ. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അമിതഫീസ് തന്നെയാണ് വാങ്ങുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം 45,000 രൂപയാണ് വര്‍ധിപ്പിച്ചതെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് 65,000 രൂപയാണ് കൂട്ടിയത്. എന്നാല്‍, ഇതിന്റെ പേരില്‍ നിയമസഭ നിരന്തരം സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും മാണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago