HOME
DETAILS
MAL
കുരിശുമലയില്‍ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു
backup
October 07 2016 | 22:10 PM
വെള്ളറട: കുരിശുമലയില്‍ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. സംഗമവേദിക്കു സമീപത്തെ പിയാത്ത ധ്യാനപീഠത്തിലെയും ഗത്സമന്‍ പ്രാര്‍ഥനാ കേന്ദ്രത്തിലെയും കാണിക്ക വഞ്ചികളില്‍ നിന്നാണ് പണം അപഹരിച്ചത്. ഇന്നലെ രാവിലെ ഇരുസ്ഥലങ്ങളിലെയും ലൈറ്റുകള്‍ കെടുത്താന്‍ എത്തിയ കാപ്പിയാര്ക്കാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
ഇരു വഞ്ചികളില്‍ നിന്നും മാസംതോറും അന്പതിനായിരത്തില് അധികം രൂപ ലഭിക്കാറുണ്ടെന്ന് ഭരണസമിതി ഭാരവാഹികള്‍ പറയുന്നു. ഓണത്തിരക്കുരുകള് കാരണം കഴിഞ്ഞ മാസം വഞ്ചികള്‍ തുറന്നിരുന്നില്ല. അതിനാല്‍ തന്നെ കൂടുതല്‍ പണം നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. വെള്ളറട പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."