മന്ത്രിസ്ഥാനത്ത് തുടരാന്‍ ഇ.പി ജയരാജന് അര്‍ഹതയില്ല: വി.എം സുധീരന്‍
കണ്ണൂര്‍: യോഗ്യതയില്ലാത്ത ബന്ധുക്കള്‍ക്ക് നിയമനം നല്‍കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
വ്യവസായ വകുപ്പിലെ പല ഉത്തരവുകളിലൂടെയും നഗ്നമായ രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ബന്ധുജനങ്ങളെ നിയമിക്കുകയായിരുന്നു.
തെറ്റ് കൈയ്യോടെ പിടികൂടിയാലും ചെയ്ത തെറ്റ് തെറ്റായിതന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ തന്നെ നിയമാവലികളും മാനദണ്ഡങ്ങളും പാലിക്കാതെ ഇഷ്ടക്കാരെ തിരുകികയറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്.
ഇതു ഗൗരവത്തോടെ കാണണമെന്നും വ്യവസായ വകുപ്പിനു കീഴില്‍ നടക്കുന്ന അഴിമതി മനസിലാക്കുമ്പോള്‍ ഈ സ്ഥാനത്തു തുടരാന്‍ യാതൊരു അര്‍ഹതയും മന്ത്രിക്കില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അധികാരത്തില്‍ കയറുന്നതിനു മുന്‍പു പറഞ്ഞ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വ്യത്യാസം കാട്ടിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അപഹാസ്യരാവുകയാണെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."