HOME
DETAILS
MAL
ട്രാവല്‍ ഏജന്‍സിയില്‍ തിരിമറി നടത്തി മലയാളി മുങ്ങി
backup
October 08 2016 | 20:10 PM
ദമാം: ലക്ഷങ്ങളുടെ തിരിമറി നടത്തി മലയാളി യുവാവ് മുങ്ങിയതായി പരാതി.
ട്രാവല്‍സ് ഗ്രൂപ്പായ എഫ്.എസ്.എന്‍. എല്‍ അല്‍കോബാര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജറായിരുന്ന മൂവാറ്റുപുഴ മൈലൂര്‍ സ്വദേശി മാളിയേക്കല്‍ ഷാമോന് (32) ആണ് ഒന്നേകാല്‍ ലക്ഷം റിയാലോളം തിരിമറി നടത്തി കടന്നു കളഞ്ഞത്.
ഒരു വര്‍ഷത്തിലധികമായി ഇവിടെ ജോലി ചെയ്യുന്ന ഇയാള്‍ രണ്ടു മാസം മുന്‍പാണ് അപ്രത്യക്ഷനായത്. ഇയാള്‍ നാട്ടിലേക്ക് കടന്നതായി കണ്ടെത്തി.
കമ്പനി ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ വില്‍പ്പന നടത്തിയ തുക വ്യാജ രസീത് ഉപയോഗിച്ച് പിരിച്ചെടുക്കുകയും വിവരം പുറത്തറിയുമെന്ന് കണ്ടതിനെ തുടര്‍ന്ന് മുങ്ങുകയുമായിരുന്നു.
നഷ്ടപെട്ട പണം തിരിച്ചു പിടിക്കുന്നതിനു എംബസിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഇന്റര്‍പോളിന്റെയും സഹായം തേടുമെന്നും ട്രാവല്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."