കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം
മാന്നാര്‍: കാര്‍ഷിക മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കും. മാസത്തില്‍ കുറഞ്ഞത് 15,000 രൂപാ പ്രതിഭലമായി ലഭിക്കത്തക്ക കാര്‍ഷിക പദ്ധതി നടപ്പിലാക്കുമെന്നും കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. വീടും ഭൂമിയും ഇല്ലാത്ത അഞ്ച് ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് അവ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ സമ്മേളനം മാന്നാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എന്‍.ഗോവിന്ദന്. ജില്ലാ പ്രസിഡന്റ് എന്‍.സോമന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഡി. ലക്ഷ്മണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ എം.പി. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.രാഘവന് അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് 5 ന് പന്നായി കടവില്‍ നിന്നും പ്രകടനം. 6 ന് പൊതുസമ്മേളനം മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.സോമന് അദ്ധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."