HOME
DETAILS
MAL
റഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്ക് ഇരട്ട കിരീടം
backup
October 09 2016 | 19:10 PM
വ്‌ളാഡിവോസ്‌ടോക്: റഷ്യന്‍ ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് രണ്ട് കിരീടങ്ങള്‍. വനിതാ സിംഗിള്‍സില്‍ മത്സരിച്ച ഇന്ത്യയുടെ റിത്വിക ശിവാനി ഗാഡ്ഡെയും മിക്‌സ്ഡ് ഡബിള്‍സില്‍ മത്സരിച്ച എന്‍ സിക്കി റെഡ്ഡി- പ്രണവ് ചോപ്ര സഖ്യവുമാണ് കിരീടം നേടിയത്.
റിത്വിക റഷ്യന്‍ താരം എവ്‌ഗെനിയ കോസെറ്റ്‌സ്‌കയെ കീഴടക്കി. സ്‌കോര്‍: 21-10, 21-13. സിക്കി- പ്രണവ് സഖ്യം 21-17, 21-19 എന്ന സ്‌കോറിനു ആതിഥേയ സഖ്യമായ വ്‌ളാദിമിര്‍ ഇവനോവ്- വലേരിയ സോറോകിന സഖ്യത്തെ പരാജയപ്പെടുത്തിയാണ് ചാംപ്യന്മാരായത്.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ മത്സരിച്ച സിറില്‍ വര്‍മയ്ക്ക് തോല്‍വി പിണഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."