HOME
DETAILS
MAL
കേരളത്തിലെ സ്ത്രീകളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതായി: സുഭാഷിണി അലി
backup
May 11 2016 | 05:05 AM
ഹരിപ്പാട്: യു.ഡി.എഫ് ഭരണത്തില്‍ കേരളത്തിലെ സ്ത്രീകളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കുമാരപുരം പഞ്ചായത്ത് ജങ്ഷനില്‍ കൂടിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൊതുവിതരണ സമ്പ്രദായവും ആരോഗ്യമേഖലയും തകര്‍ന്നു.മാവേലി സ്റ്റോറുകള്‍ അടച്ചു പൂട്ടി. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ചേപ്പാട്ടെ ജലജാ സുരന്റെയും പെരുമ്പാവൂരിലെ ജിഷയുടേയും കൊലപാതകങ്ങളോടു കൂടി കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കപ്പെട്ടു. യു. ഡി.എഫും ബി.ജെ.പി.യും ഭായി ഭായി കളിയ്ക്കുകയാണ്. ഇരു കൂട്ടരേയും തോല്പിച്ച് കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരും.എം.സത്യപാലന് അധ്യക്ഷത വഹിച്ചു.റ്റി.കെ.ദേവ കുമാര്‍, യു.ദിലീപ്, ഒ.എ.ഗഫൂര്‍ ,സുരേഷ് കുമാര്‍, പി.കെ.കൃഷ്ണന്‍കുട്ടി ,ഡി.ശിവകുമാര്‍ ,സ്ഥാനാര്‍ത്ഥി പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."