ചോരക്കളി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ ഇരുവിഭാഗവും പരസ്പരം വീടുകള്‍ അക്രമിക്കുകയാണ്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണെന്നും ചോരയ്ക്കു ചോരയെന്ന അവസ്ഥയ്ക്ക് അറുതിവേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇരു പാര്‍ട്ടികളുടേയും നേതൃത്വം ഇടപെട്ടു കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്. അണികളെ നിയന്ത്രിച്ചു സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തുന്നതെന്നും പാടത്തെ ജോലിക്കു വരമ്പത്ത് കൂലിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."