ആണവായുധ വ്യാപനത്തില്‍ പാക് പങ്ക് വ്യക്തമെന്ന് ഇന്ത്യ
വ്യാപനം നടക്കുന്നത് ദേശവിരുദ്ധരുമായുള്ള ചങ്ങാത്തത്തിലൂടെ
ന്യൂഡല്‍ഹി: ആണവായുധ വ്യാപനത്തിന് പാകിസ്താന്റെ പങ്ക് അവര്‍ക്ക് നിഷേധിക്കാനാവില്ലെന്ന് ഇന്ത്യ. ലോകത്ത് സജീവമാവുന്ന ആണവ വ്യാപന ബന്ധത്തില്‍ പാകിസ്താന്റെ വിരലടയാളമുണ്ടെന്നത് വ്യക്തമാണെന്ന് ജനീവയിലെ നിരായുധീകരണ സമ്മേളനത്തിലാണ് ഇന്ത്യ തുറന്നടിച്ചത്.
സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയുണ്ടാക്കുന്ന ആണവ സാമഗ്രികളുടെ അനിയന്ത്രിതമായ വികാസം നടക്കുകയാണ.് തീവ്രവാദികളുമായുള്ള ചങ്ങാത്തത്തിലൂടെയാണ് ഇതു നടന്നു കൊണ്ടിരിക്കുന്നത്. ആയുധനിരായുധീകരണ കോണ്‍ഫറന്‍സ് കൗണ്‍സിലര്‍ സിദ്ധാര്‍ത്ഥ് നാഥാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും ആണവായുധങ്ങളും മറ്റും അനിയന്ത്രിതമായി ഉണ്ടാക്കുകയും ചെയ്യുന്നതാണ് അസമാധാനത്തിന് പ്രധാന കാരണം. യു.എന്നില്‍ കശ്മിര്‍ പ്രശ്‌നം ഉയര്‍ത്തിയ പാകിസ്താനുള്ള മറുപടിയായിട്ടാണ് നാഥ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ആണവ ഭീഷണി ഉയര്‍ത്തുകയും നിരന്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരേ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."