HOME
DETAILS
MAL
ട്രാഫിക് നിയമലംഘനം: പിഴ കോടതി വഴിയാക്കാന്‍ തീരുമാനം
backup
May 11 2016 | 18:05 PM
തിരുവനന്തപുരം: അമിതവേഗം അടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാനുള്ള നിയമം ഭേദഗതി ചെയ്യുന്നു. ഇനിമുതല്‍ കോടതി വഴി പിഴയടയ്ക്കണമെന്നാണ് ട്രാഫിക് ഐ.ജിയുടെ പുതിയ ഉത്തരവ്.
ദേശീയ- സംസ്ഥാന പാതകളില്‍ അമിതവേഗം കണ്ടുപിടിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ പതിയുന്ന വാഹനങ്ങള്‍ക്ക് ഇതുവരെ ബന്ധപ്പെട്ട ട്രാഫിക് പൊലിസ് സ്‌റ്റേഷനിലോ- എസ്.ബി.ടിയിലോ പിഴയടയ്ക്കാന്‍ സൗകര്യം ഉണ്ടായിരുന്നു.
എന്നാല്‍ നിയമലംഘനം നടത്തിയ പലര്‍ക്കും നോട്ടീസ് അയച്ചുവെങ്കിലും നിരവധി പേര്‍ പിഴ അടയ്ക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. ട്രാഫിക് പൊലിസ് അയയ്ക്കുന്ന നോട്ടീസ് പോസ്റ്റല്‍ അധികൃതര്‍ കൃത്യമായി വിലാസക്കാരന് നല്‍കാതെ തിരിച്ചയ്ക്കുന്ന പ്രവണത ഏറിവരുന്ന സാഹചര്യം പരിശോധിച്ചാണ് പുതിയ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വഴി നോട്ടീസ് അയച്ച് പിഴയീടാക്കാന്‍ ട്രാഫിക് പൊലിസ് തീരുമാനിച്ചത്.
എന്നാല്‍ പുതിയ തീരുമാനം വാഹന ഉടമകളെ ദോഷകരമായി ബാധിക്കുമെന്ന് ഇതിനകം അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട ട്രാഫിക് പൊലിസ് സ്‌റ്റേഷനിലോ ബാങ്കിലോ പിഴയടയ്ക്കാന്‍ ലഭിച്ചിരുന്ന സൗകര്യം കോടതിയിലേക്ക് മാറ്റുന്നത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."