വാഹനമില്ല; പെരിന്തല്‍മണ്ണയില്‍ പൊലിസിന് ദുരിതം
പെരിന്തല്‍മണ്ണ: മോഷണങ്ങള്‍ പെരുകുമ്പോഴും പെരിന്തല്‍മണ്ണ സി.ഐ പരിധിയില്‍ ആവശ്യത്തിന് വാഹനമില്ലാതെ ഉദ്യോഗസ്ഥര്‍ ദുരിതത്തില്‍. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ കണ്ട്രോള് റൂമിലും ആവശ്യത്തിന് വാഹനമില്ലാതെ പ്രയാസപ്പെടുകയാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഒരു മാസമായി ഇത്തരത്തില്‍ വാഹനമില്ലാത്തതിനാല്‍ പട്രോളിങ് നടത്താന്‍ പൊലിസിന് കഴിയുന്നില്ല.
പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ആകെ മൂന്ന് ജീപ്പുകളാണുള്ളത്. ഇതില്‍ രണ്ടെ@ണ്ണം പൊലിസ് സ്റ്റേഷനിലും ഒന്ന് ട്രാഫിക്കിലും ഒന്ന് എസ്.ഐയുമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് കേസിന്റെ കാര്യത്തിനും ഉപയോഗിച്ച് വരുന്നു. ആകെയു@ണ്ടായിരുന്ന കണ്ട്രോള് യൂനിറ്റിന്റെ വാഹനം നാല് സ്റ്റേഷന് പരിധികളില്‍ കറങ്ങുമായിരുന്നു.
എന്നാല്‍ ഈ വാഹനം ഇപ്പോള്‍ മറ്റൊരുസ്ഥലത്തേക്ക് മാറ്റിയതിനാല്‍ അത്യാവശ്യ സ്ഥലങ്ങളില്‍ പോലും എത്തിചേരാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടുന്നു. രാത്രികാലങ്ങളില്‍ പട്രോളിങ്ങിന് വാഹനമില്ലാത്തത് മോഷ്ടാക്കള്‍ക്കും ഏറെ സഹായകരമാവുന്നു@ണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ബൈപ്പാസില്‍ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞെങ്കിലും പൊലിസിന് ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ പുതിയ വാഹനം അനുവദിക്കുകയെ ഇനി മാര്‍ഗമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."