HOME
DETAILS
MAL
വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനു അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു
backup
October 16 2016 | 06:10 AM
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തരെ അപമാനിച്ചതിന് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തു. വഞ്ചിയൂര്‍ പൊലിസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്കി പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് കോടതിയില്‍ വച്ച് അഭിഭാഷകര്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി പി അജിത എന്നിവര്‍ സംഭവം നടന്ന വെള്ളിയാഴ്ച തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്കിരുന്നു.ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിച്ചു, സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തി, കോടതിക്കുള്ളില്‍ നിന്നിറക്കി വിട്ടു തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."