HOME
DETAILS
MAL
സാംസങ് നോട്ട് 7 ന് എയര്‍ ഏഷ്യയില്‍ വിലക്ക്
backup
October 16 2016 | 15:10 PM
ന്യൂഡല്‍ഹി: ഇനി സാംസങ് നോട്ട് 7 മൊബൈല്‍ ഫോണുമായി എയര്‍ ഏഷ്യയില്‍ കയറാനാവില്ല. പൊട്ടിത്തെറിക്കുന്നുവെന്ന പരാതി വ്യാപകമായോടെയാണ് എയര്‍ ഏഷ്യ ഈ ഫോണിന് വിലക്കേര്‍പ്പെടുത്തിയത്.
നേരത്തെ, യു.എസ് ഗതാഗത മന്ത്രാലയം എല്ലാ വിമാനങ്ങളിലും നോട്ട് 7 നിരോധിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ ഏഷ്യ അറിയിച്ചു.
We wish to inform our guests that the Samsung Galaxy Note 7 will not be allowed on AirAsia&AirAsia X flights. Info @ https://t.co/qVfDcWJOGY
— AirAsia (@AirAsia) October 16, 2016
ഓഫ് ആക്കിയ നിലയിലോ തിരിച്ചുകൊടുക്കാനോ എങ്ങനെയായാലും നോട്ട് 7 അനുവദിക്കില്ലെന്ന് എയര്‍ ഏഷ്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കാബിന്‍ ബാഗ്, കാര്‍ഗോ, ഹാന്റ് ബാഗ് ഇങ്ങനെ ഒരു വിധേനയും ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."